കോതമംഗലം : മൂന്നാർ ജംഗിൾ സഫാരിക്കു ശേഷം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും “ചതുരംഗപ്പാറ” സർവ്വീസ് ആരംഭിക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കേരള തമിഴ്നാട് അതിർത്തിയിലുള്ള ചതുരംഗപ്പാറ. എല്ലായിപ്പോഴും കാറ്റടിക്കുന്ന ഇവിടെ ധാരാളം കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്ന് നോക്കിയാൽ തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരിന്റെ അതിമനോഹരമായ കാഴ്ചയും ദൃശ്യമാണ്. സെപ്റ്റംബർ മൂന്നാം തീയതി മുതൽ “ചതുരംഗപ്പാറ” സർവ്വീസ് ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
