കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന് കുത്തേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയമാനും , CPM അംഗവുമായ KV തോമസിനാണ് കുത്തേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. K V തോമസിൻ്റെ വീട്ടിൽ വച്ചാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ് തോമസിനെ ആദ്യം കോതമംഗലത്തും തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബന്ധുവായ പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പോലീസ് തെരച്ചിൽ ഊർജിതമാക്കി.
