Connect with us

Hi, what are you looking for?

NEWS

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ നഗരസഭാ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.

കോതമംഗലം:  നഗരസഭ ജലസ്രോതസ്സുകളെ നിലനിർത്തുന്നതിനും വ്യത്തിയോടെയും, ശുചിത്വത്തോടെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ നഗരസഭാ ഉദ്ഘാടനവും ലോഗോ പ്രകാശനവും 21,04,2022 നു രാവിലെ 9.30 ന് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച ബഹു നഗരസഭ ചെയർമാൻ ശ്രീ ടോമി എബ്രാഹാം നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. വി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേശൻ സ്വാഗത പ്രസംഗം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്, ശീമതി രമ്യ വിനോദ്, സിജോ വർഗീസ് ഹെൽത്ത് സൂപ്പർ വൈസർ ജോ. ഇമ്മാനുവേൽ ഇന്ദിരാഗാന്ധി കോളേജ ഇൻസ്ട്രക്ടർ ശ്രീമതി ജിസമോൾ എന്നിവരും ആശംസ പ്രസംഗം നടത്തി.

ആയതിനോടനുബന്ധിച്ചു നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ്, കോട്ടപ്പടി മാർ എലിയാസ് കോളേജിലേയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്‌ളാഷ്മൊബ്, ബോധവൽക്കരണപരിപാടി പുഴ ശുചീകരണം എന്നിവ നടത്തി. കൗൺസിലേഴ്സ് ഹെൽത്ത വിഭാഗം ജീവനക്കാർ, സി ഡി എസ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. 13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...