Connect with us

Hi, what are you looking for?

NEWS

കോതമംഗലം എംഎൽഎക്കും വ്യാജൻ

കോതമംഗലം : കോതമംഗലം എം എൽ എ ആന്റണി ജോണിനും ഫേസ്ബുക്കിൽ വ്യാജൻ. കേരളത്തിൽ വ്യാപകമായ രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ട് സാമ്പത്തിക തട്ടിപ്പിന് ശ്രമങ്ങൾ നടക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് വീരന്മാർ സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങൾ നടക്കുന്നത്.മന്ത്രി,കളക്ടർ മുതൽ സാധാരണക്കാരന്റെ പേരിലടക്കം സമാനമായ രീതിയിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുകയും പണം ചോദിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ തുക മുതൽ ആണ് ചോദിച്ചു തുടങ്ങുന്നത്.യഥാർത്ഥ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് വിവരശേഖരണം നടത്തി ഉടമയുടെ ഫോട്ടോ ഡൗൺലോഡ് ചെയ്യും.
പിന്നീട് സമാനമായ രീതിയിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കി യഥാർഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളുമായി തട്ടിപ്പുസംഘം ബന്ധം സ്ഥാപിക്കുകയും അത്യാവശ്യ കാര്യങ്ങൾ പറഞ്ഞ് പണം കടം വാങ്ങിക്കുകയുമാണ് തട്ടിപ്പ് സംഘം. ഇപ്പോൾ കോതമംഗലം എം എൽ എ യുടെ പേരിലുമാണ് തട്ടിപ്പ് സംഘം വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.തന്റെ പേരും, ചിത്രവും ഉപയോഗിച്ച്
സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി വ്യക്തികളിൽ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്ന് എം എൽ എ പറഞ്ഞു . ഈ സാമൂഹിക മാധ്യമ അക്കൗണ്ടുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. അതിനാൽ സുഹൃത്തുക്കൾ പണം കൈമാറരുതെന്ന് എം എൽ എ അഭ്യർത്ഥിച്ചു

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!