കോതമംഗലം::കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം സിസ്റ്റർ ജൂലി സ്വാഗതം പറഞ്ഞു.ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കൗൺസിലർമാരായ സിജോ വർഗീസ്,കെ വി തോമസ്,പ്രിൻസിപ്പാൾ സിസ്റ്റർ ജെസീന,എച്ച് എം സിസ്റ്റർ ടിസാ റാണി,പി റ്റി എ പ്രസിഡന്റ് സണ്ണി കടുതാഴെ എന്നിവർ സംസാരിച്ചു.
