കോതമംഗലം: കോതമംഗലം താലൂക്ക് മർക്കൻ്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനിൽ ധർമ്മഗിരി ആശുപത്രിയുടെ ഓ പി ബ്ലോക്കിന് എതിർവശത്തായി മർക്കൻ്റയിൽ സഹകരണ നീതി ലബോറട്ടറിയുടെ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം സംഘം പ്രസിഡൻ്റ് കെ എം പരീത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. സംഘം വൈസ് പ്രസിഡൻ്റ് കെ എ നൗഷാദ്,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ,സഹകരണ വകുപ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ കെ വി സുധീർ,സംഘം സെക്രട്ടറി കെ എസ്സ് മനോജ്,വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ എം യു അഷ്റഫ്,റാജി വിജയൻ,കെ എ കുര്യാക്കോസ്,എൻ എ രാമചന്ദ്രൻ,റ്റി എസ്സ് രാജു,ജെയിംസ് തോമസ്,സംഘം ബോർഡ് മെമ്പർമാരായ വിനോദ്കുമാർ ജേക്കബ്ബ്, അനിൽകുമാർ കെ കെ,ഇ വി മോൻസി, ബഷീർ വി എം,മുഹമ്മദ് പി കെ, സന്തോഷ്കുമാർ സി കെ,റീന ജെയിംസ്, ബിനി രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
