കോതമംഗലം :പതിമൂന്നാമത് കോതമംഗലം ഉപജില്ല കായിക മേള സമാപിച്ചു 506.5 പോയിന്റോടെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കിരീടം നേടി.190 പോയിന്റോടെ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും 33 പോയിന്റോടെ ഊന്നുകൽ എൽ എഫ് എൽ പി എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്ക് ട്രോഫി വിതരണവും ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ജോസ് വർഗീസ് അദ്ധ്യക്ഷനായി .എ ഇ ഒ കെ മനോശാന്തി ,എസ് ഡി എസ് ജി എ സെക്രറി നിജു വർഗീസ് പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ബിജു ജോസഫ് ,എച്ച് എം ഫോറം സെക്രട്ടറി സിസ്റ്റർ റാണി മരിയ,മുൻ ബി പി ഒ എസ് എം അലിയാർ. കായിക ധ്യാപകരായ ഷിബി മാത്യു .ജിജി പോൾ ,ബിനോയ് ജോസഫ് ,ഹാൻസിപോൾ എന്നിവർ പ്രസംഗിച്ചു. മാർച്ച് പാസ്റ്റിൽ പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും കൈറ്റ് അവാർഡും സാക്ഷ്യപത്രവും നൽകി.
