Connect with us

Hi, what are you looking for?

NEWS

48 മണിക്കൂർ ദേശീയ പണിമുടക്ക്: കോതമംഗലത്ത് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തക കൺവെൻ നടത്തി.

കോതമംഗലം : കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുൾപ്പെടെ തൊഴിലാളി ദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് മാർച്ച് 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി അഖിലേന്ത്യാ തലത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള 48 മണിക്കൂർ പൊതു പണിമുടക്കിന്റെ വിജയത്തിനായി കോതമംഗലത്ത് പ്രവർത്തക കൺവെൻഷൻ നടത്തി. പണിമുടക്കിന്റെ ഭാഗമായി നടക്കുന്ന പി.ആർ. മുരളീധരൻ (സി.ഐ.ടി.യു), ജാഥാ ക്യാപ്റ്റനും കരിം പാടത്തിക്കര ( എസ്.ടി.യു) വൈസ് ക്യാപ്റ്റനും കെ.പി.കൃഷ്ണൻ കുട്ടി (എച്ച്.എം.എസ്) ജാഥാ മാനേജരുമായി നടക്കുന്ന ജില്ലാ പ്രചരണ ജാഥക്ക് മാർച്ച് 17 ന് വൈകിട്ട് മൂന്ന് മണിക്ക് നെല്ലിക്കുഴിയിലും നാല് മണിക്ക് കോതമംഗലം മുനിസിപ്പൽ ജംഗ്‌ക്ഷനിലും സ്വീകരണം നൽകും.

പണിമുടക്ക് വിജയത്തിനായി കോതമംഗലം ടി.എം. മീതിയൻ സ്മാരക ഹാളിൽ ചേർന്ന സംയുക്ത തൊഴിലാളി യൂണിയൻ കോതമംഗലം മേഖലാ പ്രവർത്തക കൺവെൻഷൻ സി.ഐ.ടി.യു. താലൂക്ക് പ്രസിഡന്റ് പി.എം. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡന്റ് അബു മൊയ്തീൻ അദ്ധ്യക്ഷനായി. എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യപ്രഭാഷണം നൽകി. സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി സി.പി.എസ്.ബാലൻ, എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്. ജോർജ്ജ്, ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോയി കെ.പോൾ , സി.ഐ.ടി.യു. താലൂക്ക് കമ്മറ്റിയംഗം ജോഷി അറയ്ക്കൽ, കെ.എം.ബഷീർ, പി.പി. മൈതീൻ ഷാ സ്വാഗതവും ശശി കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: മാർച്ച് 27, 28 പൊതു പണിമുടക്ക് വിജയത്തിനായി കോതമംഗലത്ത് നടത്തിയ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തക കൺവെൻഷൻ സി.ഐ.ടി.യു. താലൂക്ക് പ്രസിഡന്റ് പി.എം. മുഹമ്മദാ ഉദ്‌ഘാടനം ചെയ്യുന്നു.

You May Also Like

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....

NEWS

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്. എന്നാല്‍ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം...

NEWS

കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ മഴക്കാല ശുചീകരപ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്ത്രോസുകൾ, റബ്ബർ തോട്ടങ്ങൾ മറ്റ് കൃഷിയിടങ്ങൾ , വഴിയോരങ്ങൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ , കൊതുകുവളരാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങൾ എന്നിവ...