കോതമംഗലം: മലയിൻകീഴിൽ പിഞ്ചുകുഞ്ഞ് വീടിനോട് ചേർന്നുള്ള മീൻകുളത്തിൽ വീണ് മരിച്ചു. പൊൻവേലിൽ കുര്യാക്കോസിന്റെ മകൻ മാത്യു ജോസഫ് ആണ് മരിച്ചത്. രണ്ട് വയസാണ് പ്രായം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടി കുളത്തിൽ വീണത് കുറച്ചു സമയത്തിന് ശേഷമാണ് വീട്ടുകാർ അറിഞ്ഞത്. കോതമംഗലത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
