Connect with us

Hi, what are you looking for?

SPORTS

എം എ എഞ്ചിനീയറിംഗ് കോളേജ് കേരള സാങ്കേതിക സര്‍വ്വകലാശാല കരാട്ടെ ചാമ്പ്യന്‍മാര്‍

കോതമംഗലം: എ പി ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ മാസം 19, 20 തീയതികളിലായി കോതമംഗലം എം എ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെട്ടു. കേരളത്തിലെ 68 കോളേജുകള്‍ പങ്കെടുത്ത മത്സരത്തില്‍ 28 പോയിന്റ് നേടി കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാരായി. 27 പോയിന്റ് നേടി പാലക്കാട് എന്‍ എസ് എസ് കോളേജ് രണ്ടാം സ്ഥാനവും 17 പോയിന്റുകള്‍ വീതം നേടി തൃശ്ശൂര്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. വിജയികള്‍ക്ക് സാങ്കേതിക സര്‍വ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. പി എ രമേഷ് കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു. മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഡയമണ്ട് ജൂബിലി നിറവില്‍ ഈ നേട്ടം കൈവരിച്ച വിജയികളെ കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ് എന്നിവര്‍ അഭിനന്ദിച്ചു.

 

ഫോട്ടോ: എ പി ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് ടീം പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, കോളേജ് കായിക വകുപ്പ് മേധാവി വിനോദ് കുഞ്ഞപ്പന്‍, ഏഷ്യന്‍ കരാട്ടെ ജഡ്ജ് ജോയ് പോള്‍ എന്നിവര്‍ക്ക് ഒപ്പം.

You May Also Like