കോതമംഗലം : കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് 43 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. കോളേജിലെ സോനാ ബെന്നി. എം. കോം ഫിനാൻസ് & ടാക്സേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനിയായ സോനാ തൊടുപുഴ, വഴിത്തല വാഴക്കാലയിൽ ബെന്നിയുടെയും, ഷീലയുടെയും മകളാണ്. പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സോനയെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.
