Connect with us

Hi, what are you looking for?

SPORTS

ഖേലോ ഇന്ത്യയിൽ വെന്നി കൊടി പാറിച്ച് എം. എ കോളേജ്

കോതമംഗലം : ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. മെയ് മാസം 24 ആം തീയതി മുതൽ ജൂൺ മൂന്നാം തീയതി വരെ നീണ്ടുനിന്ന മത്സരത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ സിദ്ധാർത് എ. കെ, ശ്രീകാന്ത് കെ, ആകാശ് എം വർഗീസ്, ആനന്ദ് കൃഷ്ണ കെ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം നേടി. അരുൺജിത്ത്, സ്നേഹ കെ എന്നിവർ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കി.വനിതാ വിഭാഗം 400 മീറ്റർ വ്യക്തിഗതയിനത്തിൽ സ്നേഹ. കെ.വെങ്കലവും കരസ്ഥമാക്കിയപ്പോൾ, സ്നേഹ അടങ്ങുന്ന എംജി സർവ്വകലാശാല4×400 മീറ്റർ വനിത റിലേ ടീം സ്വർണ്ണവും നേടി . ജൂനിയർ നാഷണൽ ചാമ്പ്യനായ ബിലൻ ജോർജ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ വെങ്കലം നേടി. എം.എ കോളേജിന്റെ 10 താരങ്ങൾ അടങ്ങിയ എം.ജി സർവ്വകലാശാല പുരുഷ ഫുട്ബോൾ ടീം വെങ്കലമെഡലും നേടിയതോടെ മെഡൽ പട്ടികയിൽ എം. എ കോളേജിന്റെ 17 താരങ്ങൾ ഇടം പിടിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് 32 താരങ്ങളാണ് കോതമംഗലം എം. എ കോളേജിൽ നിന്നും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനായി ലക്‌നോവിൽ കുപ്പായം അണിഞ്ഞത്. കായിക താരങ്ങൾക്കൊപ്പം എം. എ കോളേജിലെ പരിശീലകരായ അത്‌ലറ്റിക് കോച്ച് ഡോ. ജോർജ് ഇമ്മാനുവൽ, പി പി പോൾ, എം. എ ജോർജ്, അഖിൽ കെ. പി, നീന്തൽ പരിശീലകൻ വേണുഗോപാലൻ നായർ,എം. എ. കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ പ്രൊഫ. ഹാരി ബെന്നി എന്നിവരും എം ജി സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു.
ചാമ്പ്യൻഷിപ്പിൽ മുൻ വർഷങ്ങളിൽ നിന്നും തിളക്കമാർന്ന പ്രകടനത്തോടെ എം.ജി സർവ്വകലാശാല ഏഴാം സ്ഥാനം കരസ്ഥമാക്കി. വിജയികളെയും പരിശീലകരെയും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എന്നിവർ അഭിനന്ദിച്ചു.

ചിത്രം : ലക്നോവിൽ വച്ചു നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച കോതമംഗലം എം. എ. കോളേജ് കായിക താരങ്ങൾ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പരിശീലകരായ വേണുഗോപാലൻ നായർ, അഖിൽ കെ. പി, ഡോ.ജോർജ് ഇമ്മാനുവൽ,പ്രൊഫ.ഹാരി ബെന്നി, എം. എ. ജോർജ് എന്നിവരോടൊപ്പം

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....