Connect with us

Hi, what are you looking for?

NEWS

ഗതകാല സ്മരണകളിരമ്പിയ എം. എ കോളേജിലെ പൂർവ്വ വിദ്യാർത്ഥി, അദ്ധ്യാപക സംഗമം ശ്രദ്ധേയമായി

കോതമംഗലം : കുന്നിൻ പുറത്തെ കലാലയ ജീവിതത്തിന്റെ ഓർമകൾക്ക് വർണ്ണങ്ങൾ ചാർത്തി എം. എ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്നലകളെ ഒരിക്കൽക്കൂടി ചേർത്ത് പിടിച്ച് ഒരുവട്ടം കൂടി ഒത്തുകൂടി. പിന്നിട്ട ജീവിത വഴികളിൽ മാഞ്ഞു പോയെന്ന് കരുതിയ മധുരമൂറുന്ന കലാലയ ഓർമകൾക്ക് അവർ വീണ്ടും തിരി തെളിയിച്ചപ്പോൾ അളവറ്റ ആഹ്ലാദത്താൽ എം. എ. കോളേജും, ഇൻഡോർ സ്റ്റേഡിയവും പരിസരവുമെല്ലാം വീർപ്പുമുട്ടി. 18 ന്റെ ചുറുചുറുക്കൂടെയാണ് തങ്ങളുടെ പ്രിയ കലാലയ മുറ്റത്ത് ഒരിക്കൽകൂടി അവർ ഒത്തുകൂടിയത്. പൂർവ്വവിദ്യാർത്ഥി – അദ്ധ്യാപക സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് ഉത്‌ഘാടനം ചെയ്യ്തു.

പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് പ്രൊഫ. കെ. എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും, എം. എ. കോളേജ് പൂർവ്വ വിദ്യാർഥിയുമായ ഡോ.ടി.എസ് ജോയി മുഖ്യാതിഥിയായി. പൂർവ്വ വിദ്യാർത്ഥിയും, കോതമംഗലം എം എൽ എ യുമായ ആന്റണി ജോൺ ആശംസയർപ്പിച്ചു സംസാരിച്ചു.
വിദേശരാജ്യങ്ങളിൽ നിന്നട ക്കം നൂറുകണക്കിന് പൂർവ വി ദ്യാർഥികളും, അധ്യാപകരും, അനദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി ബാബു ഏലിയാസ്, പി.കെ മോഹനചന്ദ്രൻ, ആശ ലില്ലി തോമസ്, ഡോ. എ. എം എൽദോസ്, ശാരി സദാശിവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.

ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുന്ന നാക് അക്രഡിറ്റേഷനിൽ മികച്ച ഗ്രേഡായ എ പ്ലസ് കരസ്ഥമാക്കിയ എം. എ. ആർട്സ് & എഞ്ചി. കോളേജ് പ്രിൻസിപ്പൽമാരെയും, കോമൺ വെൽത്ത് ഗെയിംസിലെ ഇന്ത്യൻ ടീം മാനേജരും, എം. എ. കോളേജ് മുൻ കായിക വകുപ്പ് മേധാവിയും പൂർവ്വ വിദ്യാർത്ഥിയുമായ പ്രൊഫ. പി. ഐ ബാബു, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വര്ഗീസ് എന്നിവരെ
ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, വിവിധ കലാപരിപാടികളും അരങ്ങേറി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....