കോതമംഗലം :അദ്ധ്യാപകർ നല്ല ലേഖനങ്ങൾ ധാരാളം വായിക്കുകയും,എഴുതുകയും ചെയ്യണമെന്ന് മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഗണിത ശാസ്ത്ര വിഭാഗം ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ വിദ്യാഭ്യാസ ദിനത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കീഴിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികളെ അദ്ധ്യാപകർ നല്ലരീതിയിൽ പ്രോത്സാഹിപ്പിക്കണമെന്നും വൈസ് ചാൻസിലർ പറഞ്ഞു. ചടങ്ങിൽ കോളേജിലെ ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ. രാജേഷ് കെ തുമ്പക്കര സ്വാഗത പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അധ്യക്ഷത വഹിച്ചു.
കേരള മാത്തമാറ്റിക്കൽ അസോസിയേഷൻപ്രസിഡന്റും, കൊച്ചിൻ യൂണിവേഴ്സിറ്റി ഗണിത ശാസ്ത്ര വിഭാഗം മുൻ അദ്ധ്യാപകനും, വകുപ്പ് മേധാവിയുമായിരുന്ന ഡോ. ടി. ത്രിവിക്രമൻ ഓൺലൈനായി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം. എ.കോളേജിലെ ആദ്യകാല അദ്ധ്യാപകനും, ഗണിത ശാസ്ത്ര വിഭാഗം മുൻ മേധാവിയുമായിരുന്ന പ്രൊഫ. പി ഐ. ഡാനിയേലിനെ ചടങ്ങിൽ ആദരിച്ചു.മുവാറ്റുപുഴ നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ്, കൊച്ചിൻ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം പ്രൊഫസർ ഡോ. ബി. കണ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു.ഗണിത ശാസ്ത്ര വിഭാഗം അസ്സി.പ്രൊഫ.ഡോ. ലതാ എസ് നായർ നന്ദിയും പറഞ്ഞു.
ചിത്രം : ഇടത് നിന്ന് : ഡോ. ലതാ എസ് നായർ, ഡോ. ഡെൻസിലി ജോസ്, ഡോ. സാബു തോമസ്, പ്രൊഫ. പി. ഐ. ഡാനിയേൽ, ഡോ. രാജേഷ്.കെ. തുമ്പക്കര