Connect with us

Hi, what are you looking for?

CHUTTUVATTOM

വിദ്യാർത്ഥികൾക്ക് പുത്തനറിവിന്റെ ജാലകം തുറന്ന് എം. എ കോളേജിലെ സയൻഷ്യ

കോതമംഗലം : ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് വിദ്യാർത്ഥിക്കൾക്കായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് വിഭാഗങ്ങൾ ഒത്തൊരുമിച്ച്കൊണ്ട് നടത്തുന്ന സയൻസ് പോപ്പുലറൈസേഷൻ പ്രോഗ്രാമായ സയൻഷ്യ 2k22 വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. സയൻഷ്യയുടെ ഉത്‌ഘാടനം കോട്ടയം സി എം എസ് കോളേജ് രസതന്ത്ര വിഭാഗം അസ്സി. പ്രൊഫ. ഡോ. അജീഷ് കെ. ആർ നിർവഹിച്ചു. ചടങ്ങിൽ പ്രോഗ്രാം കൺവീനർ ഡോ. അന്നു അന്ന വര്ഗീസ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അധ്യക്ഷതയും വഹിച്ചു. ഡി ബി റ്റി സ്റ്റാർ കോളേജ് സ്കീംന്റെ ധനസഹായത്തോടെ ഇന്ന് ആരംഭിച്ച പ്രോഗ്രാം നാളെ സമാപിക്കും. സയൻസ് ക്വിസ് മത്സരം, പവർ പോയിന്റ് പ്രസേന്റെഷൻ, പോസ്റ്റർ നിർമ്മാണ മത്സരം, മാത്തമറ്റിക്സ് പസ്സിൽ തുടങ്ങിയവ ഇന്ന് നടന്നു.നാളെ കോളേജിലെ വിവിധ ലാബുകളിൽ ഒരുക്കിയിരിക്കുന്ന സയൻസ് എക്സിബിഷനുകളാണ് നടക്കുന്നത്.

ചിത്രം : എം. എ. കോളേജിൽ ആരംഭിച്ച സയൻഷ്യയുടെ ഉത്‌ഘാടനം കോട്ടയം സി എം എസ് കോളേജ് അസ്സി. പ്രൊഫ.ഡോ. അജീഷ് കെ. ആർ നിർവഹിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്,പ്രൊഫ. ഡിൽമോൾ വർഗീസ്, ഡോ. അന്നു അന്ന വർഗീസ് എന്നിവർ സമീപം

You May Also Like