Connect with us

Hi, what are you looking for?

SPORTS

ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ഇത് ഇരട്ടി മധുരം. കോളേജിലെ രണ്ട് മുൻ കായിക താരങ്ങൾ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വർണവും, വെള്ളിയും നേടി കോളേജിന്റെയും, ഇന്ത്യയുടെയും യശസ് ഉയർത്തി പുതു ചരിത്രം സൃഷ്ടിച്ചു.ചരിത്രത്തിൽ ആദ്യമായിട്ടാണ് കോമൺ വെൽത്ത് ഗെയിംസിൽ ഒരു മത്സരത്തിൽ തന്നെ സ്വർണവും, വെള്ളിയും ഇന്ത്യ കരസ്ഥമാക്കുന്നത്.ഇന്ത്യൻ അത്ലറ്റിക്സ്സിലെ ഏറ്റവും തിളക്കമാർന്ന നേട്ടം കൂടിയാണിത്.ഇന്ത്യയുടെ മലയാളി താരം എല്‍ദോസ് പോൾ ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ്‌ സ്വര്‍ണം നേടിയത്.
17.02 മീറ്റര്‍ ചാടിയാണ് കോഴിക്കോട് സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി കരസ്ഥമാക്കിയത്.മറ്റൊരു ഇന്ത്യന്‍ താരമായ തമിഴ് നാടിന്റെ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി.

ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം കരസ്ഥമാക്കിയത്.കഴിഞ്ഞ മാസം അമേരിക്കയിലെ ഓറിഗണിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക്സിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യൻ കായിക ചരിത്രത്തിൽ ലോക അത്ലറ്റിക്സിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഏക ഇന്ത്യൻ താരമായിരുന്നു എൽദോസ് പോൾ. 16.68 മീറ്റർ ചാടിയാണ് ഫൈനലിലേക്ക് അന്ന് യോഗ്യത നേടിയത്. കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണം, വെള്ളി എന്നിവ നേടിയ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ കോതമംഗലം എം എ. കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചവരാണ് .2015 ലാണ് എൽദോസും, അബ്ദുള്ള അബൂബക്കറും കോതമംഗലം എം. എ. കോളേജിൽ ഡിഗ്രിക്ക് പ്രവേശിക്കുന്നത്. എം. എ. കോളേജിലെ മുൻ കായിക അദ്ധ്യാപകൻ ഡോ. മാത്യൂസ് ജേക്കബിന്റെ നിർദേശ പ്രകാരമാണ് എൽദോസ് എം. എ. കോളേജിൽ എത്തുന്നത്. അദ്ദേഹം വേണ്ട പ്രോത്സാഹനങ്ങൾ നൽകി.

ദ്രോണാചാര്യ അവാർഡ് ജേതാവും, മുൻ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകനും, രണ്ടു വ്യാഴവട്ടം എം എ. കോളേജിന്റെ പരിശീലകൻ ആയിരുന്ന ടി. പി ഔസെഫ് ആയിരുന്നു എൽദോസിന്റെ കോളേജിലെ പരിശീലകൻ. അബ്ദുള്ള അബൂബക്കറിന്റെ ആകട്ടെ മുൻ സായ് പരിശീലകനും, ഇപ്പോൾ എം. എ. കോളേജിന്റെ പരിശീലകനുമായ എം. എ. ജോർജ് ആയിരുന്നു.എം. എ. കോളേജിലെ പരിശീലന കളരി എൽദോസിന്റെയും, അബ്ദുള്ള അബൂബക്കാറിന്റെയും കായിക പ്രതിഭയെ അന്തർ ദേശീയ താരങ്ങളാക്കി മാറ്റി. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ എൽദോസിനു ഇന്ത്യൻ നേവിയിൽ സെലക്ഷനും ലഭിച്ചു.അബ്ദുള്ളക്ക് എയർ ഫോഴ്സിലും.

കോലഞ്ചേരി, രാമമംഗലം, പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും, പരേതയായ മറിയകുട്ടിയുടെയും മകനാണ് ട്രിപ്പിൾ ജംപിൽ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ എൽദോസ്. അബ്ദുള്ള അബൂബക്കർ കോഴിക്കോട് സ്വദേശിയാണ്. എം. എ. കോളേജിന്റെയും, ഇന്ത്യയുടെയും പേര് വാനോളം ഉയർത്തിയ ഈ മിന്നും താരങ്ങളെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് അഭിനന്ദിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...