Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ത്രിദിന അന്തർദേശീയ ശാസ്ത്ര സമ്മേളനം സമാപിച്ചു:

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് ശാസ്ത്ര വിഭാഗങ്ങൾ ചേർന്ന് സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് (സ്റ്റാം-2020) ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനമായി. അക്കാദമിക – വ്യവസായ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച നിരവധി പ്രതിഭകളുമായി സംവദിക്കാനുള്ള അവസരം ഉണ്ടായി. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞരും യുവ ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തു. 150 ശാസ്ത്ര പ്രബന്ധങ്ങൾ 5 വിഷയ മേഖലകളിലായി അവതരിപ്പിച്ചു. തെരെഞ്ഞെടുത്ത 50 പ്രബന്ധങ്ങൾ നെതർലൻഡ്സ് എൽസ് വെയറിന്റെ മെറ്റീരിയൽ ടുഡേ പ്രൊസീഡിങ്സ്, 75 പ്രബന്ധങ്ങൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് എന്നിവയിൽ പ്രത്യേക വാല്യമായി പ്രസിദ്ധീകരിക്കും. ഐ.എസ്. ബി. നമ്പറോടുകൂടിയുള്ള പ്രബന്ധ സംഗ്രഹം സമ്മേളനത്തിൽ പ്രസിദ്ധപ്പെടുത്തി. ശാസ്ത്ര വ്യവഹാരങ്ങളിൽ സജീവമായി ഇടപെടുന്ന നൂതന വിവരങ്ങളും ഗവേഷണ കണ്ടെത്തലുകളും അവതരിപ്പിക്കാനുള്ള വേദിയായി ഈ സമ്മേളനം മാറി. കോൺഫറൻസ് ഡിന്നറിനോടൊപ്പം കളരിപ്പയറ്റും മോഹിനിയാട്ടവും ഉൾപ്പെട്ട ദൃശ്യവിരുന്ന് പ്രതിനിധികൾക്കായി ഒരുക്കി.

യു.കെ.യിലെ ദി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി തിരഞ്ഞെടുത്ത 6 പ്രബന്ധങ്ങൾക്കു സമ്മാനം നൽകുന്നതാണ്. സിനിത ബി.എൻ, യു. സി. കോളേജ്, ആലുവ, ഡോ. നിഷ പി, എം. ഇ. എസ്. കോളേജ്, മാറമ്പിള്ളി, ജിസ്സ്‌ പോൾ, എം. എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം, ജീൻ മരിയ മാത്യൂസ്, നിർമ്മല കോളേജ്, മുവാറ്റുപുഴ, ജിൻസ്മോൻ സിറിയക്, ദേവമാതാ കോളേജ്, കുറവിലങ്ങാട്, അമ്പിളി കൃഷ്ണൻ, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവരുടെ പ്രബന്ധങ്ങളാണ് സമ്മാനാർഹത നേടിയത്.

സമാപന ദിവസം ഡോ. എ. അജയഘോഷ്, ഡയറക്ടർ, സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റെർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തി. ചൂട്, വെളിച്ചം, മെക്കാനിക്കൽ ബലം തുടങ്ങിയ ഉത്തേജകങ്ങളോട് പ്രതികരിക്കുന്ന നിരവധി തന്മാത്രാ അസംബ്ലികൾ ശാസ്ത്ര ലോകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തേജക പ്രതികരണശേഷിയുള്ള സുപ്രാമോളികുലാർ മെറ്റീരിയലുകളുടെ സമീപകാല സംഭവവികാസങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ഡോ. എം.ആർ. അനന്തരാമൻ, യൂ. ജി. സി. ബി.എസ്.ആർ ഫാക്കൽറ്റി ഫെലോ, കുസാറ്റ്, പ്രൊഫ. ഡോ. റോബർട്ടോ തെഗിൽ, ലേസർ കെമിക്കൽ-ഫിസിക്കൽ ലബോറട്ടറി, യൂണിവേഴ്‌സിറ്റ ഡെല്ല ബസിലിക്കേറ്റ, ഇറ്റലി, പ്രൊഫ. ഡോ. റെജി ഫിലിപ്, രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളൂരു തുടങ്ങിയവർ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റൂസാ സ്‌കീമിൽ ഉൾപ്പെടുത്തി മാനവവിഭവശേഷി മന്ത്രാലയമാണ് ഈ കോൺഫറൻസിന് ധനസഹായം നൽകിയത്. സമാപന സമ്മേളനത്തിൽ ഡോ. ഡെൻസിലി ജോസ്, പ്രിൻസിപ്പാൾ, എം.എ. കോളേജ്, കോതമംഗലം അദ്ധ്യക്ഷത വഹിച്ചു. ഡോ. എ. അജയഘോഷ് മുഖ്യാതിഥി ആയിരുന്നു. ശ്രീ. ഫ്രാൻസിസ് സേവ്യർ സ്വാഗതവും ഡോ . മഞ്ജു കുര്യൻ നന്ദിയും രേഖപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like