Connect with us

Hi, what are you looking for?

NEWS

മാർ അത്തനേഷ്യസ് കോളേജിൽ പുനർജനി കർമ്മ പരിപാടിക്ക് തുടക്കമായി

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (RUSA), ഉന്നത് ഭാരത് അഭിയാൻ (UBA) എന്നീ കേന്ദ്ര പദ്ധതികളുടെ ഭാഗമായി കേരളാ സർക്കാരിന്റെ ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ എന്നിവയോട് സഹകരിച്ച് കോതമംഗലം താലൂക്കിൽ സമ്പൂർണ്ണ ശുചിത്വ സാക്ഷരതാ, മാലിന്യ നിർമ്മാർജ്ജനം, ഭക്ഷ്യ-ജലസുരക്ഷാ, നീർത്തടസംരക്ഷണം എന്നിവയ്ക്കുളള കർമ്മ പരിപാടികൾക്ക് തുടക്കമായി. ‘പുനർജനി ‘ കർമ്മ പരിപാടികളുടെ ആദ്യ ഘട്ടത്തിൻ്റെ ഉദ്ഘാടനം ബഹു. രാജ്യസഭാംഗവും മുൻ മന്ത്രിയുമായ ശ്രീ. ബിനോയ് വിശ്വം നിർവ്വഹിച്ചു.

പ്രകൃതിയെ പരിരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച പരിസ്ഥിതി സൗഹൃദ തുണിസഞ്ചികൾ കോതമംഗലം താലൂക്കിന്റെ കീഴിലെ എല്ലാ പഞ്ചായത്തുകളിലെയും വീടുകളിലും എത്തിക്കുക എന്ന ശ്രമത്തിന് ഇന്ന് മാർ അത്തനേഷ്യസ് കോളേജിൽ തുടക്കമായി. ഈ ചടങ്ങിൽ സംബന്ധിച്ച സ്കൂൾ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടങ്ങുന്ന ആയിരത്തിയഞ്ഞൂറോളം പേർക്ക് തുണി സഞ്ചികൾ സൗജന്യമായി വിതരണം ചെയ്തു. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗ്ഗീസ്, പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, കോതമംഗലം നഗരസഭാദ്ധ്യക്ഷ ശ്രീ മതി. മഞ്ജു സിജു, വൈസ് ചെയർമാൻ ശ്രീ. എ. ജി. ജോർജ്ജ്, ഹരിത കേരളം മിഷൻ ഡയറക്ടർ ശ്രീ. സുജിത് കരുൺ, ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ ശ്രീ. എ. കെ. മോഹനൻ, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ. മാത്യു കെ. എന്നിവർ സംസാരിച്ചു.


കോതമംഗലം താലൂക്കിന് കീഴിലുളള കടകളിൽ പ്ലാസ്റ്റിക് കൂടുകൾക്കുപകരം കടലാസ് കൂടുകൾ നിർമ്മിച്ച് വിതരണം ചെയ്യുക, ഇലക്ട്രോണിക് മാലിന്യ സംസ്ക്കരണത്തിന് നടപടികൾ സ്വീകരിക്കുക, ഗാർഹിക മാലിന്യനിർമ്മാർജ്ജനത്തിനും കമ്പോസ്റ്റു രൂപീകരണത്തിനും സഹായിക്കുന്ന ബയോപോട്ടുകൾ വിതരണംചെയ്യുക, ജൈവകർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് വിഷരഹിത പച്ചക്കറികളുടെ ലഭ്യത വർദ്ധിപ്പിക്കുക, മാർ അത്തനേഷ്യസ് കോളേജിലെ സുസജ്ജമായ ലാബ് പ്രയോജനപ്പെടുത്തിക്കൊണ്ട് രാസപരിശോധനയിലൂടെ കുടിവെളളത്തിന്റെയും, മത്സ്യമാംസാദികളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ സാധാരണ ജനങ്ങളെ സഹായിക്കുക, പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണത്തിന് ജനപങ്കാളിത്തത്തോടെ ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കുക തുടങ്ങിയ മറ്റു പദ്ധതികളും അടുത്ത പടിയായി എം. എ. കോളേജിൽ ആരംഭിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like