ഡൽഹി : സ്വാതന്ത്ര്യദിന ക്യാംപിൽ പങ്കെടുത്ത് കോതമംഗലം എംഎ കോളേജിലെ ഏലിയാസ് എൽദോ. എൻ സി സി ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷ പരിപാടിയിലേക്ക് കേരള ലക്ഷ്വദീപ് ഡയറക്ടറേറ്റിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മുപ്പതു കെഡറ്റുകളിൽ ഒരാളാണ് ഏലിയാസ് എൽദോ . 14 രാജ്യങ്ങളിലെ കേഡറ്റുകളും എൻസിസി ഡയറക്ടറേറ്റ് ജനറൽ അടക്കം പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെഡറ്റുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എൻസിസി സംഘടിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളിൽ പ്രധാനമാണ് സ്വാതന്ത്ര്യദിന ക്യാംപ്. മാർ അത്തനേഷ്യസ് കോളേജിലെ ബി കോം അവസാന വർഷ വിദ്യാർഥിയാണ് ഏലിയാസ് എൽദോ.
