Connect with us

Hi, what are you looking for?

CHUTTUVATTOM

എം.എ കോളേജിൽ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്‌ഘാടനം നടന്നു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2021-22 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്‌ഘാടനം നടന്നു. “കനൽ” എന്ന് പേരിട്ടിരിക്കുന്ന യൂണിയന്റെ ഉത്‌ഘാടനം ചലച്ചിത്ര താരം ഫെമിന ജോർജ് (മിന്നൽ മുരളി ഫെയിം ), ആർട്സ് ക്ലബ്ബിന്റെ ഉത്‌ഘാടനം തിരക്കഥകൃത്ത് ദേവദത്ത് ഷാജി (ഭീഷ്മ പർവ്വം ഫെയിം)എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ, സ്റ്റാഫ്‌ അഡ്വൈസർ ഡോ. ലതാ എസ് നായർ, കൾച്ചറൽ ഫോറം കോ -ഓർഡിനേറ്റർ ഡോ. അശ്വതി ബാലചന്ദ്രൻ,കോളേജ് യൂണിയൻ ചെയർമാൻ ആൽവിൻ മോഹനൻ,വൈസ് ചെയര്പേഴ്സൻ ബീഗം സുൽത്താന, ആർട്സ് ക്ലബ്‌ സെക്രട്ടറി സഞ്ജയ് സജീവൻ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഹാരീസ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ, ദീർഘ കാല സേവനത്തിനു ശേഷം ഈ വർഷം കോളേജിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപക -അനദ്ധ്യാപകരെ കലാലയ യൂണിയന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ചാലക്കുടി ബ്രോ ഹൗസിന്റെ ചെണ്ടമേളവും അരങ്ങേറി.

ചിത്രം : ഇടത് നിന്ന് ഡോ. ഷാന്റി എ അവിരാ, ബീഗം സുൽത്താന, ദേവദത്ത് ഷാജി, ഫെമിന ജോർജ്, ആൽവിൻ മോഹനൻ, മുഹമ്മദ്‌ ഹാരീസ്

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

error: Content is protected !!