Connect with us

Hi, what are you looking for?

SPORTS

ദേശീയ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ്: സംഘാടക സമിതി ഓഫീസ് തുറന്നു.

കോതമംഗലം : മഹാത്മാ ഗാന്ധി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 16 വരെ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന ദക്ഷിണ മേഖല, ദേശീയ അന്തർ സർവകലാശാല പുരുഷ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉത്‌ഘാടനം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ, ഡോ. മാത്യൂസ് ജേക്കബ്, ഡോ. വിജയകുമാരി എം എസ്, ഡോ. രാജേഷ് കെ തുമ്പക്കര, ഡോ. എബി പി വര്ഗീസ്, ഡോ സിജു തോമസ്, ഡോ. സെൽവൻ എസ്, ഡോ. അജി എബ്രഹാം, ഡോ. ഡയാന ആൻ ഐസക്, ഡോ. ബിനിത ആർ എൻ, ഡോ. സീന ജോൺ, സജിൻ പോൾ,ഡോ.എൽസൺ ജോൺ എന്നിവർ സന്നിഹിതരായി.ദേശീയ ഫുട്ബോൾ മേളയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഡോ. വിന്നി വറുഗീസ് പറഞ്ഞു. 5ഗ്രൗണ്ടുകളിലായി 92 സർവകലാശാല ടീമുകളാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കുന്നത്.

പ്രധാന മത്സരങ്ങൾ മാർ അത്തനേഷ്യസ് കോളേജ് ക്യാമ്പസിലെ 3 ഗ്രൗണ്ടുകളിലാണ് നടക്കുന്നതെങ്കിലും ഇതിന് പുറമെ പിണ്ടിമന ടി. വി. ജോസഫ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും, മുവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിലുംആയിട്ടാണ് മത്സരങ്ങൾ ക്രമികരിച്ചിരിക്കുന്നത്. കാൽ പന്ത് കളിയുടെ ആരവങ്ങൾക്ക് കൺതുറക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ കോതമംഗലത്തെ ഫുട്ബോൾ പ്രേമികൾ എല്ലാം ആവേശത്തിലാണ്. ഇന്ത്യൻ സർവ്വകലാശാലകളുടെ സംഘടന (അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് ) ആവശ്യപ്പെട്ട പ്രകാരമാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഈ ടൂർണമെന്റുകളുടെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്.


ദക്ഷിണേന്ത്യയിലെ 92 സർവ്വകലാശാലകളിൽ നിന്നുള്ള ടീമുകളാണ് ജനുവരി അഞ്ചു മുതൽ ഒൻപത് വരെ നടക്കുന്ന ദക്ഷിണമേഖല ദേശീയ സർവ്വകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. നാലു മേഖലാ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഏറ്റവും ഉയർന്ന സ്കോർ നേടി ക്വാളിഫൈ ചെയ്യുന്ന ആദ്യ നാലു (ആകെ പതിനാറു) ടീമുകളാണ്തുടർന്ന് ജനുവരി 12 മുതൽ 16 വരെ നടക്കുന്ന ദേശീയ അന്തർ സർവ്വകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക.
ദക്ഷിണ മേഖലാ ടൂർണമെന്റിന്റെ ഉദ്ഘാടനം ജനുവരി അഞ്ചിന് വൈകിട്ട് നാല് മണിക്ക് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ്ചാൻസലർ പ്രൊഫ. സാബുതോമസ് നിർവ്വഹിക്കും.

കോതമംഗലം മാർ അത്തനേഷ്യസ് കോളജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ അധ്യക്ഷത വഹിക്കും.എം.പി ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ ചെയർമാനും പെരുമ്പാവൂർ മേഖലാ മെത്രാനുമായ റവ. ഡോ. മാത്യൂസ് മാർ അപ്രേം ചടങ്ങ് ആശീർവദിക്കും.
ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ് ജനവരി 10ന് സമാപിക്കും. അന്ന് വൈകിട്ട് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരിക്കും. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി. ഹരികൃഷ്ണൻ അധ്യക്ഷത വഹിക്കും. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ചടങ്ങിൽ സംസാരിക്കും.

ദേശീയ ഇന്റ്ർ യൂണിവേഴ്‌സിറ്റി ഫുട്ബാൾ (ആൺ കുട്ടികൾ) ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ജനവരി 12 ന് വൈകിട്ട് നാലിന് നിയസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിക്കും. സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോതമംഗലം എം.എൽ.എ. ആന്റണി ജോൺ മുഖ്യ പ്രഭാഷണം നടത്തും. ജനവരി 16ന് വൈകിട്ട് നാലിന് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ അന്തർ സർവ്വകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ സമാപനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായിരിക്കും.

മഹാത്മാ ഗാന്ധി സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് എന്നിവരും പങ്കെടുക്കും.

You May Also Like