Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ ഒരു വട്ടം കൂടി, പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 1987-89 വർഷം പ്രീഡിഗ്രി പഠിച്ച എല്ലാ ഗ്രൂപ്പിലെയും വിദ്യാർത്ഥികളുടെ സംഗമം ” ഒരു വട്ടം കൂടി ” എം. എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . മുൻ പ്രിൻസിപ്പൽ പ്രൊഫ. എം. കെ. ബാബു സംഗമം ഉത്‌ഘാടനം നിർവഹിച്ചു . ചടങ്ങിൽ എം. എ. കോളേജിൽ നിന്നും വിരമിച്ച 33ൽ പരം അദ്ധ്യാപക രെ പൊന്നാട അണിയിച്ച് ആദരിച്ചു.

33 വർഷങ്ങൾക്കു ശേഷമാണ് ഈ ഒത്തു ചേരൽ. കൺവീനർ ബേസിൽ മാത്യു സ്വാഗതം പറഞ്ഞ യോഗത്തിൽ പൂർവ്വ വിദ്യാർത്ഥിയും, പരിപാടിയുടെ ജനറൽ കൺവീനറും, ഇപ്പോൾ മാര്‍ അത്ത നേഷ്യസ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാളുമായ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷനായിരുന്നു.

അലുമിനി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കെ എം കുര്യാക്കോസ്, അലുമിനി കോഡിനേറ്റർ പ്രൊഫ.എ എം എൽദോസ്, പ്രൊഫ. ബേബി എം വർഗീസ്, ശാന്തൻപാറ എസ് ഐ സിദ്ദീഖ്, ഡെപ്യൂട്ടി തഹസിൽദാർ നസീറ, ഡോ .മോഹൻകുമാർ, സി ജി മണിക്കുട്ടൻ, ബെന്നി പോൾ നാസർ പി പി, ബൈജു മാധവ്, എൽദോസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബിന്ദു ജോസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അലൂമിനി അസോസിയേഷൻ വൈസ് പ്രസിഡന്റും, പൂർവ്വ വിദ്യാർത്ഥിയുമായ മോഹന ചന്ദ്രൻ നന്ദിയും പറഞ്ഞു.

ചിത്രം : പൂർവ്വ വിദ്യാർത്ഥി സംഗമം കോതമംഗലം എം എ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എം.കെ ബാബു ഉത്ഘാടനം ചെയ്യുന്നു. ഇടത്ത് നിന്ന് : ബെന്നി പോൾ,നാസ്സർ പി.പി.,ബേസിൽ മാത്യു, പ്രൊഫ. കെ.എം കുര്യക്കോസ്, ഡോ. ബോസ് മാത്യു , ഡോ. മോഹൻ കുമാർ, ഡോ. എ എം എൽദോസ്,പി.കെ മോഹന ചന്ദ്രൻ,ബൈജു മാധവ്, മണികുട്ട ൻ സി.ജി.

You May Also Like

NEWS

  കോതമംഗലം : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റര്‍വ്യൂവിലുണ്ടായ പരാജയവും അതിലൂടെ ഉണ്ടായ വാശിയുമാണ് റസൂല്‍ പൂക്കുട്ടി എന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിനെ സൃഷ്ടിച്ചതെന്ന് പത്മശ്രി റസൂൽ പൂക്കുട്ടി.1953 ഒക്ടോബർ 21...

CRIME

പെരുമ്പാവൂർ: പണിയെടുത്തതിന്‍റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

CRIME

പെരുമ്പാവൂര്‍: സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സില്‍ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന്‍ ആലം (23) പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ പാത്തിപാലത്ത് ന്യൂ ഭാരത്...

NEWS

കോതമംഗലം: ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുന്നത്തിന്റെ ഭാഗമായി പട്ടയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി വടാട്ടുപാറയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇ ടമലയാർ സഹകരണ ബാങ്കിന്റെ പൊയ്കയിലുള്ള...