കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകൾക്ക് ഏകദിന സിവിൽ ഡിഫൻസ് പരിശീലനം സംഘടിപ്പിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ കോതമംഗലം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ ആയിരുന്നു പരിശീലന പരിപാടി. കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 80 എൻ. സി. സി. കേഡറ്റുകൾക്ക് പ്രാഥമികചികിത്സാ രീതികൾ , രക്ഷാപ്രവർത്തനങ്ങളിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, പ്രത്യേക സന്ദർഭങ്ങളിൽ പ്രാദേശികമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയിൽ പരിശീലനം നൽകി.
കോതമംഗലം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കരുണാകരൻപിള്ള,അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എസ് എൽദോസ്, എസ്. എഫ്. ആർ. ഒ. കെ എൻ ബിജു, എഫ്. ആർ. ഒ. കെ.എ. ഷംസുദീൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.