കോതമംഗലം : എറണാകുളം ജില്ലയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്നപൊതു ജന പരാതി പരിഹാര അദാലത്ത് സാന്ത്വനസ്പർശത്തിന്റെ ഭാഗമായി 18 വ്യാഴാഴ്ച (18/02/2021) കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അദാലത്തിന്റ സുഗമമായ നടത്തിപ്പിനായും, കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാലും ആണ് കോളേജിന് അവധി നൽകിയിരിക്കുന്നത്. കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളുടെ അദാലത്താണ് എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നത്.
