Connect with us

Hi, what are you looking for?

NEWS

കോതമംഗലം എം.എ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഉദ്ഘാടനം നടത്തി

കോതമംഗലം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍) സ്‌കീം വഴി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോതമംഗലം എം.എ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച അടിസ്ഥാന വികസനമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന റൂസ സ്‌കീം വഴി 568 കോടി രൂപയാണ് സംസ്ഥാനത്തെ കലാലയങ്ങളുടെ വികസനത്തിന് ചെലവഴിക്കുന്നത്. കിഫ്ബി വഴി 1000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്നത്. ഇതിന് പുറമെ പ്ലാന്‍ ഫണ്ടും വിനിയോഗിക്കുന്നുണ്ട്. ഇവയെല്ലാം വലിയ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സാധ്യമായിരിക്കുന്നത്.

ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം കരിക്കുലവും നവീകരിക്കുകയാണ്. തൊഴിലും വിദ്യാഭ്യാസവുമായുള്ള അന്തരം കുറച്ചുകൊണ്ടുവരാന്‍ അസാപ്, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള നൂതന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് എം.എ കോളേജ് സംസ്ഥാനത്തിന് നിര്‍ണായകമായ സംഭവനകളാണ് നല്‍കുന്നത്. അത് ഇനിയും അത് തുടരണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

റൂസ സ്‌കീമില്‍ നിന്നും ഒന്നര കോടി രൂപ ചെലവിലാണ് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അത്യാധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ്, അധ്യാപകര്‍, അനധ്യാപകര്‍, കോളേജ് മാനേജ്മെന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You May Also Like

NEWS

പെരുമ്പാവൂർ: ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയിൽ. അസം സ്വദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. കുറ്റിപാടം ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ, ചുരയ്ക്ക കൃഷി...

NEWS

കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പൻ പുല്ലുവഴിച്ചാലിൽ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് നാലുകിലോമീറ്ററോളം മാറിയുള്ള പ്രദേശമാണ് പുല്ലുവഴിച്ചാല്‍.ഇവിടെയുള്ള കൃഷിയിടങ്ങളില്‍ ഇന്നലെ (വെള്ളിയാഴ്ച) പുലര്‍ച്ചെയാണ് ഒറ്റയാന്‍ എത്തിയത്്.ഒരാഴ്ച മുമ്പ് പ്ലാച്ചേരിയില്‍...

NEWS

കോതമംഗലം: നാഗഞ്ചേരി സെന്റ് ജോര്ജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിൻ്റെയും പൂട്ട് തകർത്ത് മോഷ്ടാക്കൾ കവർച്ച നടത്തി. വിവരം ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് അറിയുന്നത്.പ്യൂണ്‍ പള്ളിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി...

NEWS

കോതമംഗലം:വാരപ്പെട്ടിയിൽകിണറിൽ വീണു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . വരപ്പെട്ടി ഇന്തിരനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് (46) എന്നയാളുടെ ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ്...