Connect with us

Hi, what are you looking for?

CHUTTUVATTOM

എം.എ കോളേജിലെ ബിരുദ ബാച്ചിലെ വിദ്യാർത്ഥികളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു.

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ 2018-21 ബിരുദ ബാച്ചിലെ വിദ്യാർത്ഥികളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു. 13 ബിരുദ പ്രോഗ്രാമുകളിലെ ശരാശരി വിജയ ശതമാനം 88.45 ആണ്. ഏറ്റവും ഉയർന്ന ഗ്രേഡായ ” എസ്” കരസ്ഥമാക്കിയത് അനീറ്റ ജോയ് പറത്തനത്ത്, ജിത്തു റോസ് എബ്രഹാം(ഇരുവരും സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്മെന്റ്), അരുണ സുരേന്ദ്രൻ (ബി. കോം സെൽഫ് ),നമിത സുകുമാരൻ (ബി. കോം എയ്ഡഡ് ),ആൻ മരിയ ടോമി (മാത്തമാറ്റിക്സ് )എന്നീ 5 വിദ്യാർത്ഥികളാണ്.

95 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് എസ് ഗ്രേഡ് ലഭിക്കുന്നത്. 95 എ പ്ലസ് ഗ്രേഡ് (85 ശതമാനത്തിൽ കൂടുതൽ മാർക്ക് ), 99 എ ഗ്രേഡ് (75 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ ), 99ബി പ്ലസ് ഗ്രേഡ് (65 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ ), 63 ബി ഗ്രേഡ് (55 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ )എന്നിങ്ങനെയാണ് വിദ്യാർത്ഥികളുടെ ഗ്രേഡ് നില.

ചിത്രങ്ങൾ : 95% ത്തിന് മുകളിൽ മാർക്ക്‌ നേടി “എസ് “ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്. എന്നാല്‍ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം...

NEWS

കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ മഴക്കാല ശുചീകരപ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്ത്രോസുകൾ, റബ്ബർ തോട്ടങ്ങൾ മറ്റ് കൃഷിയിടങ്ങൾ , വഴിയോരങ്ങൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ , കൊതുകുവളരാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങൾ എന്നിവ...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...