കോതമംഗലം : ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്നുള്ള മൂന്നു കായിക താരങ്ങൾ. ബിരുദാനന്തര ബിരുദ ഒന്നാം വർഷ വിദ്യാർഥിയായ സോനാ ബെന്നി,രണ്ടാം വർഷ വിദ്യാർഥിയായ അർഷാന വി വി, മാതിരപ്പിള്ളി ഗവ. സ്കൂൾ വിദ്യാർത്ഥിനിയും, 4 വർഷമായി മാർ അത്തനേഷ്യസ് പവർലിഫ്റ്റിംഗ് അക്കാദമിയിൽ പരീശീലനം നടത്തുന്ന താരവുമായ അഞ്ജലി പി ആർ, എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയ മൂന്നു താരങ്ങളെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി വർഗീസ് അഭിനന്ദിക്കുകയും, വിജയാശംസകൾ നേരുകയും ചെയ്‌തു.