കോതമംഗലം: കോതമംഗലത്തെ പുഴകളിൽ നാടോടി സംഘം രാസവസ്തുക്കൾ കലർത്തി മത്സ്യ ബന്ധനം നടത്തുന്നതായി പരാതി , ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു.
കർണാടകയിൽ നിന്നെത്തി കോതമംഗലത്ത് തമ്പടിച്ചിരിക്കുന്ന പത്തോളം വരുന്ന നാടോടി സംഘമാണ് പുഴയിൽ രാസവസ്തുക്കൾ അടങ്ങിയ മിശ്രിതം പുഴയിൽ കലർത്തി മീൻ പിടിക്കുന്നത് . കീടനാശിനിയും മണ്ണെണ്ണയും തുരിശും കലർന്ന മിശ്രിതം വെള്ളത്തിൽ കലരുമ്പോൾ ചെറിയ മീനുകൾ ചത്തുപൊങ്ങും വലിയ മത്സ്യത്തിൻ്റെ കണ്ണുകൾ പൊട്ടും തുടർന്ന് കുട്ട വഞ്ചിയിലെത്തി വലയിലൂടെ മീനുകളെ ശേഖരിക്കും . അശാസ്ത്രിയമായ മീൻ പിടുത്തം ചെറുമീനുകളുടേയും മറ്റ് ജലജീവികളുടേയും വംശനാശത്തിന് ഇടവരുത്തുമെന്ന് പരിസ്ഥിതി സംഘടനകളും , പ്രവർത്തകരും ആരോപിക്കുന്നു.
മീനുകളുടെ പ്രജനന കാലമായതിൽ മത്സ്യ ബന്ധനം ഒഴിവാക്കണമെന്ന ഫിഷറീസ് വകുപ്പിൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് അന്യസംസ്ഥാന സംഘത്തിൻ്റെ വിളയാട്ടം .ഓരോ ദിവസവും പല മേഖല കേന്ദ്രീകരിച്ചാണ് ഇവരുടെ മീൻ പിടുത്തം .സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇവരെ യഥാസമയം കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ നാട്ടുകാർക്ക് സാധിക്കുന്നില്ല . പുഴകളിൽ രാസപദാർത്ഥം കലക്കി മീൻ പിടിക്കുന്നത് ജലസോത്ര സ്സുകളെ മലിനപ്പെടുത്തുകയും , കുളിക്കാനിറങ്ങന്നവർക്ക് ചെറിച്ചൽ അനുഭവപ്പെടുന്നതായും പരാതിയുണ്ട്.