Connect with us

Hi, what are you looking for?

NEWS

ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു.

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന് ഇപ്പോൾ വീടുകളിലെ അടുക്കളകളിലും ഒച്ചിൻ്റെ ശല്യം അതിരൂക്ഷമായി
മാറിയിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ വടാട്ടുപാറയിലെ പലവൻ പടിയിലെ ജനങ്ങൾക്ക് ഒച്ചിൻ്റെ വരവോടെ ഭക്ഷണം കഴിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

ചേന, ചേമ്പ്, കപ്പ്, കാപ്പി, തുടങ്ങിയ കൃഷിയിടങ്ങളിൽ ഒച്ചുകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ് . ഉപ്പു വിതറി ഒച്ചിനെ നശിപ്പിക്കുവാനുള്ള ശ്രമവും ഫലപ്രദമാകുന്നില്ല. സർക്കാർ മുൻകൈയെടുത്ത് ഒച്ചുകളെ തുരത്താനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് കോതമംഗലംബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കൊറമ്പേൽ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...