കോതമംഗലം : ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച കുട്ടമ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.ആന്റണി ജോൺ MLA അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മലിക്,ജില്ലാ,ബ്ലോക്ക്,പഞ്ചായത്ത് അംഗങ്ങൾ,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,എൽ ആർ തഹസിൽദാർ കെ എം നാസർ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ,കുട്ടമ്പുഴ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ കെ ശിവൻ,കെ റ്റി പൊന്നച്ചൻ,എം കെ രാമചന്ദ്രൻ,റ്റി സി റോയി,വി വി ജോണി തുടങ്ങിയവർ പങ്കെടുത്തു.
