കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും, പ്രത്യേകിച്ച് കുട്ടമ്പുഴ ആദിവാസി മേഖലകളിലും, കുട്ടികൾക്ക് ഓൺലൈൻ പ0നത്തിനും, ജോലിയുടെ ഭാഗമായി വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കും ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള ഒരു കമ്പനികളുടെയും നെറ്റിൻ്റെ ഉപയോഗം കാര്യക്ഷമമായി ലഭിക്കുന്നില്ല. അതു കൊണ്ട് കുട്ടികൾ പoനത്തിനായി റേഞ്ച് കിട്ടുന്ന, ദൂരെയുള്ള സ്ഥലം അന്വേഷിച്ചു വീട്ടിൽ നിന്നും പുറത്തു പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇതിനു എത്രയം വേഗം പരിഹാരം കണ്ടെത്തി കുട്ടികളുടെ ഓൺലൈൻ പo നത്തിന് നെറ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ബഹു: ഇടുക്കി എം.പി ഡീൻ കുര്യാക്കോേസിനു നിവേദനം നല്കി. നിവേദനം സ്വീകരിച്ച എം.പി എത്രയും വേഗം, കുട്ടമ്പുഴയിലും, ആദിവാസി മേഖലകളിലും, നെറ്റ് , തടസ്സം കൂടാതെ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നു ഭാരവാഹികൾക്ക് ഉറപ്പു നല്കി. കുട്ടായ്മ ഭാരവാഹികളായ ജോർജ് എടപ്പാറ, അഡ്വ.രാജേഷ് രാജൻ, ബോബി ഉമ്മൻ, എബിൻ അയ്യപ്പൻ എന്നിവർ ഒപ്പിട്ട നിവേദനമാണ് എം. പി ക്കു നല്കിയത്.