×
Connect with us

NEWS

കുട്ടമ്പുഴ സ്വദേശിനിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; ആയവന സ്വദേശികൾ രോഗമുക്തി നേടി.

Published

on

എറണാകുളം : ജില്ലയിൽ ഇന്ന് 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• ജൂൺ 27 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള കുട്ടമ്പുഴ സ്വദേശിനി

• ജൂൺ 24 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള വൈറ്റില സ്വദേശി

• ജൂൺ 24 ന് ചെന്നെ കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 51 വയസ്സുള്ള തമിഴ്നാട് സ്വദേശി

• ജൂലൈ 9 ന് മുംബൈ – ഹൈദ്രബാദ് – കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുളള മഹാരാഷ്ട്ര സ്വദേശി

• ജൂലൈ 8 ന് തായ് വാനിൽ നിന്നും എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി യായ 46 വയസ്സുള്ള കപ്പൽ ജീവനക്കാരൻ

സമ്പർക്കം വഴി രോഗം ബാധിച്ചവർ
• തൃശ്ശൂർ ജില്ലയിൽ ജോലി ചെയ്തുവരുന്ന 52 വയസ്സുള്ള ആലുവ സ്വദേശിനി.

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെ 45 വയസ്സുള്ള കുടുംബാംഗം

• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളതും ആലുവയിലുളള അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലെ സഹ പ്രവർത്തകരായ 54 വയസ്സുള്ള എടത്തല സ്വദേശി, 38 വയസ്സുള്ള വാഴക്കുളം സ്വദേശി, ആലുവയിൽ വാണിജ്യ സ്ഥാപനം നടത്തുന്ന 50 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ആലുവയിൽ വാണിജ്യ സ്ഥാപനം നടത്തുന്ന 40 വയസ്സുള്ള കീഴ്മാട് സ്വദേശി

• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചൂർണ്ണിക്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ 51 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശി , 54 വയസ്സുള്ള കരുമാല്ലൂർ സ്വദേശി, 49 വയസ്സുള്ള ശ്രീ മൂലനഗരം സ്വദേശി, 39 വയസ്സുള്ള കീഴ്മാട് സ്വദേശി, 46 വയസ്സുള്ള നീലീശ്വരം – മലയാറ്റൂർ സ്വദേശി, 33 വയസ്സുള്ള വടക്കേക്കര സ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു:

• ആലുവയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പാളായ 52 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി, ഇവരുടെ 25 വയസ്സുള്ള കുടുംബാംഗം.

• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 61 വയസുള്ള ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 26 വയസുള്ള ചെല്ലാനം സ്വദേശിനി.

• ഇന്നലെ കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.

• ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 40, 8, 4 വയസുള്ള ആയവന സ്വദേശികളും, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിയും ഇന്ന് രോഗമുക്തി നേടി. ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള ഏലൂർ സ്വദേശിനിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ഇന്ന് 1028 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1468 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13172 ആണ്. ഇതിൽ 11322 പേർ വീടുകളിലും, 537 പേർ കോവിഡ് കെയർ സെന്ററുകളിലും 1313 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 31 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 14
 പറവൂർ താലൂക്ക് ആശുപത്രി- 2
 സ്വകാര്യ ആശുപത്രി-15

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 26 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 8
 സ്വകാര്യ ആശുപത്രി-18

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 295 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 83
 ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
 അങ്കമാലി അഡ്ലക്സ്- 139
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 പറവൂർ താലൂക്ക് ആശുപത്രി- 2
 സ്വകാര്യ ആശുപത്രികൾ – 63

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 229 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 86 പേരും അങ്കമാലി അഡല്ക്സിൽ 139 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയിൽ നിന്നും റൂട്ടീൻ പരിശോധനയുടെ ഭാഗമായി 487 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 114 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 20 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 872 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ക്ലസ്റ്റർ കൺടെയൻമെൻറ് ടെസ്റ്റിങ് സ്ട്രാറ്റജിയുടെയും സെൻ്റിനൽ സർവെയ്ലൻസിൻ്റെയും ഭാഗമായി ഇന്ന് നടത്തിയ 153 ആൻ്റിജൻ പരിശോധനകളും നെഗറ്റീവ് ആണ്. ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലുമായി ഇന്ന് 1136 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ട്രൂ നാറ്റ് സി.ബിനാറ്റ് ടെസ്റ്റുകളിലായി ഇന്ന് 13 പരിശോധനകളാണ് നടത്തിയത്.

• പുത്തൻവേലിക്കര താലൂക്ക് ആശുപത്രി, കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം, പുന്നേക്കാട്, അയ്യമ്പിള്ളി, കുമാരപുരം എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശ പ്രവത്തകർക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.

• ഇന്ന് 493 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 238 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 3603 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 491 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 55 ചരക്കു ലോറികളിലെ 48 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 35 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

NEWS

ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

Published

on

 

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്.  ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.

തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.

സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു

Continue Reading

NEWS

വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

Published

on

കോതമംഗലം :-  കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.

വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.

Continue Reading

NEWS

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

Published

on

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.Bനഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി,മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ,നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,കൗൺസിലർ മാരായ അഡ്വ.ജോസ് വർഗീസ്,സിബി സ്കറിയ,റോസിലി ഷിബു,എൽദോസ് പോൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി റ്റി ബെന്നി,പി പി മൈ‌തീൻഷാ,മാതിരപ്പിള്ളി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ അനുപമ കെ സി,എസ് എം സി ചെയർമാൻ എം എം മുജീബ്,നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Recent Updates

NEWS7 seconds ago

ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

  കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി...

NEWS5 hours ago

വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :-  കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്....

CHUTTUVATTOM6 hours ago

സ്‌കൂളിന് സമീപമുള്ള മരം മുറിക്കണം: എസ്എഫ്ഐ പരാതി നല്‍കി

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത്...

NEWS23 hours ago

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ...

CHUTTUVATTOM23 hours ago

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്...

CHUTTUVATTOM1 day ago

കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും...

CHUTTUVATTOM1 day ago

വൈസ് മെൻ ഇൻ്റർനാഷണൽ എൽമക്രോ അവാർഡ് ജോർജ് എടപ്പാറക്ക്.

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക്...

NEWS1 day ago

ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

കോതമംഗലം :  ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ നദികൾ ശുചീകരിക്കുന്ന തിന്റെയും, ജല...

CHUTTUVATTOM1 day ago

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും :– മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ്...

CRIME2 days ago

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ...

CHUTTUVATTOM2 days ago

വാവേലി – വേട്ടാംമ്പാറ റോഡരുകിലെ വനഭൂമിയിൽ അപകട ഭീക്ഷണിയായി നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു നീക്കണം.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള പ്രധാന പാതയുടെ ഒരു വശത്ത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിൽ...

NEWS3 days ago

ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി...

NEWS3 days ago

താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ...

CHUTTUVATTOM3 days ago

പല്ലാരിമംഗലത്ത് കിണറിൽവീണ പോത്തിനെ ഫയർഫോസ് പുറത്തെടുത്തു.

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കിണറിൽവീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു. രണ്ടാംവാർഡിൽ താമസിക്കുന്ന പുതുവേലിക്കുടി ഹനീഫയുടെ പോത്താണ് മോഡേൺപടിയിൽ താമസിക്കുന്ന മുകളേൽ ഈസയുട കിണറിൽ...

CRIME4 days ago

മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42),...

Trending