Connect with us

Hi, what are you looking for?

NEWS

ഊരിലെ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കായിക പരിശീലന പരിപാടി ആരംഭിച്ചു.

കോതമംഗലം : കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമിക്കുന്നതിനുള്ള പി എസ് സി യുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള കായികക്ഷമതാ പരീക്ഷ പരിശീലന പരിപാടിയ്ക്ക് തുടക്കമായി.കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലന പരിപാടി ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.ആദിവാസി വിഭാഗത്തിൽ നിന്ന് 500 പേർക്ക് സ്ഥിര ഉദ്യോഗം നേടാനുള്ള സുവർണാവസരമാണ് ഈ സർക്കാർ ഒരുക്കിയിട്ടുള്ളതെന്നും കായിക പരിശീലന സൗകര്യമൊരുക്കി ഉദ്യോഗസ്ഥരുടെ സംഘടന തന്നെ ഊരിലെ ഉദ്യോഗാർത്ഥികളോടൊപ്പം നിൽക്കുന്നത് അഭിനന്ദനാർഹമാണെന്നും എം എൽ എ പറഞ്ഞു.ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും എം എൽ എ അനുമോദനങ്ങൾ അറിയിച്ചു.കായികാധ്യാപകൻ സി ആർ മധുവിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.

വനാന്തര ആദിവാസി ഊരുകളായ വാരിയം, തേര,പൊങ്ങിൻചുവട്,താളുംകണ്ടം,കുഞ്ചിപ്പാറ,തലവച്ചപാറ,മേട്നാപ്പാറ,ഉറിയംപെട്ടി,പന്തപ്ര,വെള്ളാരംകുത്ത്,പിണവൂർകുടി കൂടാതെ ഇടുക്കി ജില്ലയിലെ ഊരുകൾ എന്നിവിടങ്ങളിൽ നിന്നായി 60 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.ചടങ്ങിൽ മാർ ബേസിൽ സ്കൂൾ കായിക അധ്യാപിക ഷിബി,കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് അരുൺ കുമാർ സി,സെക്രട്ടറി ദിൽഷാദ് എം,ട്രഷറർ ജാഫർ വി ഐ,ജില്ലാ ഭാരവാഹികളായ വിനോദ് വി വി,അജയകുമാർ പി വി,പ്രശാന്ത് ജി കൃഷ്ണൻ,അരുൺ ജോതി കെ വി,രഞ്ജിത്ത് രാജ്,അമൽരാജ് വി ടി തുടങ്ങിയവർ സംബന്ധിച്ചു.കായിക ക്ഷമത പരീക്ഷ തീയതി വരെ പരിശീലന പരിപാടി തുടരുമെന്ന് കെ എഫ് എസ് എ ജില്ലാ ഭാരവാഹികൾ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...