Connect with us

Hi, what are you looking for?

NEWS

കുരുവിനാം പാറ- കറുകടം റോഡിന്റെ ശോചനീയാവസ്ഥയിൽ യാത്രക്കാർ ദുരിതത്തിൽ

കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിലെ പ്രധാന റോഡായ കുരുവിനാം പാറ- കറുകടം റോഡിന്റെ ശോചനീയാവസ്ഥയിൽ യാത്രക്കാർ ദുരിതത്തിൽ. 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ പെടുത്തി ഈ റോഡ്‌ ന്റെ ടാറിങ്ന് ഫണ്ട്‌ അനുവദിച്ചിരുന്നു. തുടർന്ന് ടാറിങ് വർക്കുകൾപൂർത്തിയാക്കുകയും ചെയ്തു. മഴവെള്ളം കുത്തിയൊലിച് ഇളകി പോകാൻ സാധ്യതയുള്ള മൂന്ന് ഭാഗങ്ങൾ കട്ട വിരിക്കാൻ വേണ്ടി ഒഴിച്ചിട്ടു. എന്നാൽ ടാറിങ് പൂർത്തിയാക്കിയ ശേഷം കട്ട വിരിക്കാതെ കോൺട്രാക്ടർ മുങ്ങിയതാണ് ഇപോഴത്തെ അവസ്ഥക്ക് കാരണമായത്.

ഈ ഒഴിച്ചിട്ട ഭാഗങ്ങൾ തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് മഴക്കാലം ആയതോടെ വെള്ളം നിറഞ്ഞ് കൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാതെ തകര്ന്നു തരിപ്പണമായി കിടക്കുന്നു. സൈക്കിൾ ഓടിക്കുന്ന കുട്ടികളും ബൈക്ക് യാത്രക്കാരും ഈ കുഴികളിൽ വീണ് നിത്യം അപകടം ഉണ്ടാകുന്നു .എസ്റ്റിമേറ്റ് പ്രകാരം റോഡ്‌ന്റെ മുഴുവൻ പണികളും പൂർത്തിയാക്കാൻ തുക അനുവദിച്ചിട്ടും പണി പൂർത്തിയാക്കാതെ മുങ്ങിയ കോൺട്രാക്ടർ ക്കെതിരെ നടപടി എടുക്കാനോ, പണി പൂർത്തിയാക്കാനോ നാളിത് വരെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് അധികൃതർതിരിഞ്ഞുനോക്കാത്തതിനാൽ വകുപ്പ് മന്ത്രിക്ക്പരാതിനൽകിയിരിക്കുകയാണ് നാട്ടുകാർ.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...

NEWS

കോതമംഗലം: എന്‍ഡിഎയുടെ കൊട്ടിക്കലാശം റോഡ് ഷോയോടെ നടന്നു. മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ചാണ് നടന്നത്.നേതാക്കളും പ്രവര്‍ത്തകരും ആവേശപൂര്‍വ്വം പങ്കെടുത്തു.സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ കലാശക്കൊട്ടിനുണ്ടായിരുന്നില്ല.അവര്‍ തൊടുപുഴയിലായിരുന്നെന്ന് നേതാക്കള്‍ അറിയിച്ചു.കോതമംഗലത്തെ നേതാക്കള്‍ കലാക്കൊട്ടിന് നേതൃത്വം...

NEWS

കോതമംഗലം: എല്‍ഡിഎഫിന്റെ കലാശക്കൊട്ട് സ്ഥാനാർത്ഥി ജോയ്സ് ജോർജിൻ്റെ അഭാവത്തിലും ആവേശമായി. കോഴിപ്പിള്ളിയില്‍ നിന്നും ആൻ്റണി ജോൺ എം എൽ എ യുടെയും എൽ ഡി എഫ് നേതാക്കളുടെയും നേത്യത്വത്തിൽ പ്രകടനത്തോടെയായിരുന്നു തുടക്കം.ഘടകകക്ഷി നേതാക്കള്‍...

NEWS

കോതമംഗലം: കോതമംഗലത്തെ ഒരു വ്യാപാര സ്ഥാപനത്തിന ഉടമയായ ജയിംസ് തോമസ് എന്നയാൾ 2020ൽ ഓറിയൻറ് ഇൻഷ്യറൻസ് കമ്പനിയുടെ കൊറോണ രക്ഷക് പോളിസിയിൽ 6936 രൂപ അsച്ച് അതിൽ അംഗമായി ചേർന്നു. കോ വിഡ്...