കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിലെ പ്രധാന റോഡായ കുരുവിനാം പാറ- കറുകടം റോഡിന്റെ ശോചനീയാവസ്ഥയിൽ യാത്രക്കാർ ദുരിതത്തിൽ. 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ പെടുത്തി ഈ റോഡ് ന്റെ ടാറിങ്ന് ഫണ്ട് അനുവദിച്ചിരുന്നു. തുടർന്ന് ടാറിങ് വർക്കുകൾപൂർത്തിയാക്കുകയും ചെയ്തു. മഴവെള്ളം കുത്തിയൊലിച് ഇളകി പോകാൻ സാധ്യതയുള്ള മൂന്ന് ഭാഗങ്ങൾ കട്ട വിരിക്കാൻ വേണ്ടി ഒഴിച്ചിട്ടു. എന്നാൽ ടാറിങ് പൂർത്തിയാക്കിയ ശേഷം കട്ട വിരിക്കാതെ കോൺട്രാക്ടർ മുങ്ങിയതാണ് ഇപോഴത്തെ അവസ്ഥക്ക് കാരണമായത്.
ഈ ഒഴിച്ചിട്ട ഭാഗങ്ങൾ തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് മഴക്കാലം ആയതോടെ വെള്ളം നിറഞ്ഞ് കൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാതെ തകര്ന്നു തരിപ്പണമായി കിടക്കുന്നു. സൈക്കിൾ ഓടിക്കുന്ന കുട്ടികളും ബൈക്ക് യാത്രക്കാരും ഈ കുഴികളിൽ വീണ് നിത്യം അപകടം ഉണ്ടാകുന്നു .എസ്റ്റിമേറ്റ് പ്രകാരം റോഡ്‌ന്റെ മുഴുവൻ പണികളും പൂർത്തിയാക്കാൻ തുക അനുവദിച്ചിട്ടും പണി പൂർത്തിയാക്കാതെ മുങ്ങിയ കോൺട്രാക്ടർ ക്കെതിരെ നടപടി എടുക്കാനോ, പണി പൂർത്തിയാക്കാനോ നാളിത് വരെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് അധികൃതർതിരിഞ്ഞുനോക്കാത്തതിനാൽ വകുപ്പ് മന്ത്രിക്ക്പരാതിനൽകിയിരിക്കുകയാണ് നാട്ടുകാർ.