Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളി പാറച്ചാലിപ്പടിക്കു സമീപമുള്ള അപകട വളവിന് ശാശ്വത പരിഹാരമാകുന്നു.

കോതമംഗലം : കോഴിപ്പിളളി-വാരപ്പെട്ടി റോഡിൽ പാറച്ചാലിപ്പടിക്കു സമീപമുള്ള അപകട വളവിന് ശാശ്വത പരിഹാരമാകുന്നു. റോഡിൽ വീതി കുറഞ്ഞതും,അപകട വളവുമായ പാറച്ചാലിപ്പടിക്കു സമീപമുള്ള ഭാഗത്താണ് വളവ് നിവർത്തിയുള്ള റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ ഉണ്ടായ നിരവധി അപകടങ്ങളിൽ 2 ജീവൻ നഷ്ടമാകുകയും,നിരവധി പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി വളവ് നിവർത്താൻ തീരുമാനമായത്.

വളവ് നിവർത്തുന്നതിന്റെ ഭാഗമായി ആനച്ചിറയിൽ എ കെ മുഹമ്മദാണ് സ്ഥലം സൗജ്യന്യമായി വിട്ടു നൽകിയത്. സൗജന്യമായി വിട്ടു നൽകിയ ഭാഗത്ത് സംരക്ഷണഭിത്തി,കോൺക്രീറ്റ്, ടാറിങ്ങ് എന്നീ വർക്കുകളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ പ്രവർത്തിക്കായി 8 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും,എത്രയും വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!