Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളി-അടിവാട്-പോത്താനിക്കാട് റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നു; കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന പരിപാടികൾ ഒഴിവാക്കി നിർമ്മാണം ആരംഭിച്ചതായി ആന്റണി ജോൺ എംഎൽഎ.

കോതമംഗലം : കോഴിപ്പിള്ളി-അടിവാട്-പോത്താനിക്കാട് റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നു. പിടവൂർ മുതൽ മാവുടി സ്കൂൾപടി ജംഗ്ഷൻ വരെയുള്ള നാല് കിലോമീറ്റർ ദൂരമാണ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്. പ്രളയവും തുടർന്നു വന്ന ലോക് സഭാ തെരഞ്ഞെടുപ്പും 5 നിയമസഭാ ഉപതെരഞ്ഞെടുപ്പും മൂലമുണ്ടായ ഇലക്ഷൻ പെരുമാറ്റ ചട്ടവും വന്നതിനാൽ കാലതാമസം നേരിടുകയും, തുടർച്ചയിൽ കോൺട്രാക്ടർമാർ വർക്ക് ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതും പിന്നീട് പെട്ടെന്നുണ്ടായ ലോക്ഡൺ പ്രഖ്യാപനവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ അത്തരത്തിലുള്ള മുഴുവൻ പ്രശ്നങ്ങളും പരിഹരിച്ചു. പ്രസ്തുത പ്രവർത്തിക്കായി 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായി എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

error: Content is protected !!