കോട്ടപ്പടി: ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ ചിറയുടെ കുളിക്കടവിൽ വസ്ത്രം അഴിച്ചു മാറ്റി വെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ചിറയിൽ പരിശോധന നടത്തി. ഏകദേശം 8 മണിയോടെ മൃദദേഹം കണ്ടെത്തി. തുടർ നടപടികൾക്കായി കോതമംഗലം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ശൂസൻ, മക്കൾ :ലൈജു, ബേസിൽ, രമ്യ. മരുമക്കൾ :സോണിയ, അഖില, എൽദോസ്.
📱വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ , ലിങ്ക് വഴി ജോയിൻ ചെയ്യുക..👇



























































