കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത കൃഷി നാശം ഉണ്ടായി. നെല്ലിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് തൃക്കാരിയൂർ ഹൈക്കോർട്ട് കവലയിൽ കൃഷി ചെയ്തിരുന്ന നാനൂറോളം കുലച്ച ഏത്തവാഴകളാണ് പൂർണ്ണമായും നശിച്ചത്.
ഭൂതത്താൻകെട്ട് മണലിക്കുടി എം.വി. പൗലോസ് പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഏത്തവാഴകൃഷിയിലാണ് കനത്ത നാശം സംഭവിച്ചത്. ഏത്തവാഴക്ക് മികച്ച വില ലഭിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് കൃഷി നാശം വലിയ നഷ്ടമാണ് കർഷകർക്ക് വരുത്തിവക്കുന്നത്.കൃഷി വകുപ്പിൻ്റെ വിള ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായതാണ് ഏക ആശ്വാസമായി കർഷകർ കാണുന്നത്.
