കോതമംഗലം : മുവാറ്റുപുഴ ആനിക്കാട് എ ബി സി ഇൻഡോർ ബാഡ്മിന്റൻ ടൂർണമെറ്റിൽ കോതമംഗലം കലയിലെ താരങ്ങളായ ബേസിൽ വര്ഗീസും, ഡിനു മാത്യു വും ജേതാക്കളായി.64 ടീമുകൾ പങ്കെടുത്ത വാശിയേറിയെ മത്സരത്തിൽ നിന്നാണ് ഇവർ മിന്നും താരങ്ങളായത്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. രണ്ടാം സ്ഥാനം തൊടുപുഴ ഫോർ കോർട്ടിലെ രതീഷ് & മനു ടീം നേടിയപ്പോൾ മൂന്നാം സ്ഥാനം ആസിഫ് &ദേവസ്യ ടീം നേടി. നാലാം സ്ഥാനം മറയൂരിലെ നവീൻ &ബിജു ടീമും നേടി.