Connect with us

Hi, what are you looking for?

NEWS

പുനര്‍ജനി 2024: കോതമംഗലം ജോസ് കോളേജ് 1989-91 പിഡിസി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

കോതമംഗലം: പുനര്‍ജനി 2024 എന്ന പേരില്‍ കോതമംഗലം ജോസ് കോളേജ് 1989-91 പിഡിസി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു.
കോതമംഗലം പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ നടന്ന കൂട്ടായ്മയില്‍ അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. മലയാളം അദ്ധ്യാപകനായിരുന്ന കെ എന്‍ മണി സംഗമം ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥി ബിനോ കെ ജോസ് അധ്യക്ഷത വഹിച്ചു.
ദീര്‍ഘകാലം ജോസ് കോളേജ് ജോസ് പ്രിന്‍സിപ്പല്‍ ആയിരുന്ന ജോസ് ചക്കിയത്ത് മുഖ്യാഥി ആയിരുന്നു.
സെട്രല്‍ ഗവ.പ്ലീഡര്‍ അഡ്വ.കെ. പി. വില്‍സണ്‍, സിസ്റ്റര്‍ റൂബി കാക്കനാട്ട്, സുരേഷ് എം കുമാര്‍, സിനി ശ്രീരാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. പഴയ ഇംഗ്ലീഷ് ക്ലാസിന്റെ പുനരവിഷക്കരണം ഇഗ്ലീഷ് അദ്ധ്യാപകനായ ഒ.എം യൂസഫും, പൂര്‍വ്വവിദ്യാര്‍ത്ഥിയും മജീഷ്യനുമായ സോജന്‍ ജോണിന്റെ മാജിക്ക് ഷോയും നടത്തി.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...