കോതമംഗലം: കോതമംഗലം ജനകീയ കൂട്ടായ്മ കടൽക്ഷോഭവും, കോവിഡും മൂലം ദുരിതമനുഭവിക്കുന്ന വൈപ്പിൽ മേഖലകളിലുള്ള ദുരിതബാധിതർക്ക് അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ചക്ക, കപ്പ, മറ്റു ഭക്ഷ്യവസ്തുക്കൾ സാനിറ്ററി നാപ്കിൻസ് അടങ്ങിയ ഒൻപത് ടൺ സാധന സാമഗ്രികൾ 4 വാഹനങ്ങളിലായി വൈപ്പിനു പുറപ്പെട്ടു. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസി.പി.എ.എം ബഷീർ നിർവ്വഹിച്ചു.മുനി കൗൺസിലർ ഷിബു കുര്യാക്കോസ്, ജനകീയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ.രാജേഷ് രാജൻ, ജോർജ് എടപ്പാറ, ബോബി ഉമ്മൻ, എബിൻ അയ്യപ്പൻ, ബിനു അത്തിത്തോട്ടം, മാത്യൂസ് കെ.സി, ബ്ലോക്കു പഞ്ചായത്തു മെമ്പർ ജോമി തെക്കേക്കര, സിസ്റ്റർ അഭയ, മാത്യു ജോസഫ് എന്നിവർ നേതൃത്വം നല്കി.
