Connect with us

Hi, what are you looking for?

NEWS

കോതമംഗലം ജനകീയ കൂട്ടായ്മ മയക്കുമരുന്ന് വിരുദ്ധ ജനകീയ ജാഗ്രതാ സദസ്സും സമിതി രൂപീകരണവും നടത്തി.

 

കോതമംഗലം : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലം നഗരത്തെ മയക്കുമരുന്ന് വിമുക്ത നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ ജാഗ്രത സദസ്സും സമിതി രൂപീകരണവും സംഘടിപ്പിച്ചു. കോതമംഗലം YMCA ഹാളിൽ വച്ചു ചേർന്നയോഗത്തിന്റെ ഉത്ഘാടനം കോതമംഗലം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ് ഉത്ഘാടനം ചെയ്തു.

അഡ്വ. രാജേഷ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോർജ് എടപ്പാറ സ്വാഗതം പറയുകയും കീരമ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ V. C. ചാക്കോ,പിണ്ടിമന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി സാജു, മുനിസിപ്പൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ K.A.നൗഷാദ്,സെന്റ് ജോർജ് കത്തിട്രൽ വികാരിയും സ്കൂൾ മാനേജരുമായ റവ: ഫാദർ ഡോ. തോമസ് ചെറുപറമ്പിൽ, കോട്ടപ്പടി പള്ളി വികാരി ഫാദർ റോബിൻ പടിഞ്ഞാറെകുറ്റ്, ഫാദർ ജോർജ് പൊട്ടക്കൻ, സെന്റ്. ജോസഫ് ധർമഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, സെന്റ്. അഗസ്റ്റ്യൻസ് ഹൈസ്കൂൾ H.M. സിസ്റ്റർ റിനി മരിയ, കേരള സ്റ്റേറ്റ് പേരെന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ പ്രവാസി അഷ്‌റഫ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ബിനു പോപ്പുലർ, സെക്രട്ടറി മൈ‌തീൻ ഇഞ്ചക്കൂടി, YMCA പ്രസിഡന്റ്‌ ജോളി K. V., സെക്രട്ടറി ബേബിച്ചൻ നിധീരിക്കൽ, പ്രസ്സ് ക്ലബ്ബ് പ്രധിനിധി K. P. കുര്യാക്കോസ്, ഇന്റർനാഷണൽ യോഗാ ട്രെയിനർ ബിനോയ്‌ മാലിപ്പാറ ഉൾപ്പെടെ ഉള്ളവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് പ്രശസ്ത സൈക്യാട്രിസ്റ്റും സെന്റ് ജോസഫ് ധർമഗിരി ആശുപത്രിയിലെ ഡോക്ടറുമായ ജെസ്മോൻ തോമസ് മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചു ക്ലാസ്സ്‌ നയിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രധിനിധിയായി സിവിൽ എക്സൈസ് ഓഫീസർ K. G. എൽദോ യോഗത്തിൽ പങ്കെടുത്തു. എബിൻ അയ്യപ്പൻ നന്ദി രേഖപെടുത്തി.സ്വന്തം വീടുകളിൽ മയക്കുമരുന്ന് എന്ന വലിയ ദുരന്തം വരുന്നത് വരെ കാത്തിരിക്കാതെ നാടിന് വേണ്ടി ഈ തലമുറയെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും ജാതി മത രാഷ്ട്രിയ ചിന്തകൾ മാറ്റി വച്ച് ഒറ്റകെട്ടായി അണിചേരണമെന്ന് യോഗം ആവശ്യപ്പെട്ടു.

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...