കോതമംഗലം: കോതമംഗലം ഐ സി ഡി എസ് പ്രൊജക്റ്റിന്റെ കീഴിലുള്ള അംഗൻവാടി ജീവനക്കാർ 38000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തുക ആന്റണി ജോൺ എംഎൽഎ ഏറ്റു വാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,സൂപ്പർവൈസർമാരായ സ്വപ്നമാത്യൂ,ഉമൈബ റ്റി ഇ,ലൈല കെ കെ,അംഗൻവാടി ജീവനക്കാരായ ഷീജ റ്റി ഏലിയാസ്,ഷൈനി എ ജെ,സിനി മാധവൻ,ഷോളി പി എ,ശോഭ എം ഐ,ലത ഗോപാലൻ,സിജി ജോയി എന്നിവർ പങ്കെടുത്തു.
