കോതമഗലം: കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്വകയറില്‍ നടത്തിയ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. എല്‍ദോസ് അധ്യക്ഷനായി. എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, റോയി കെ. പോള്‍, വി.വി. കുര്യന്‍, ജോര്‍ജ് വറുഗീസ്, പി.എ. പാദുഷ, സലീം മംഗലപ്പാറ, ജെയിംസ് കോറമ്പേല്‍, എബി ചേലാട്ട്, പി.എം. നവാസ്,മാജോ മാത്യു, ഷൈമോള്‍ ബേബി, പി.സി. ജോര്‍ജ്, വില്‍സണ്‍ കൊച്ചുപറമ്പില്‍, ശശി കുഞ്ഞുമോന്‍, വില്‍സണ്‍ സി. തോമസ്, ഹരി പുതിയാമടത്തിൽ എന്നിവര്‍ പ്രസംഗിച്ചു.
