Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിലെ വെള്ളപ്പൊക്കത്തിന് കാരണമായിരുന്ന ചെക്ക് ഡാം വ്യാപാരികൾ തുറന്നു വിട്ടു.

കോതമംഗലം : നാടിന് മാത്യകയായി നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ
നഗരത്തില വെള്ളപൊക്കത്തിന് കാരണമായ കരൂർ തോട്ടിലെ ചെക്ക്ഡാം നഗരസഭയും വ്യാപാരികളും പൊളിച്ചു നീക്കി വെള്ളം തുറന്നു വിട്ടത്. വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങാതെ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ നിരന്തരം സമീപച്ചെങ്കിലും ഇടപെടാത്ത സാഹചര്യത്തിലാണ് നഗരസഭ സ്ഥിരം സമതി അദ്ധ്യക്ഷൻ കെ എ നൗഷാദിൻ്റെ നേതൃത്വത്തിലുള്ള വ്യാപാരികൾ രംഗത്ത് വന്നത് .ഡാമുകൾ തുറന്നു വിടുമ്പോൾ വരുന്ന അധികജലം പാറത്തോട്ട് കാവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തടയണയിൽ തങ്ങി നഗരം വെള്ളത്തിലാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അധികാരികളോട് അടിയന്തിരമായി തടയണ നീക്കം ചെയ്യണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടത്. 2018ൽ തടയിണ മാറ്റത്തതിനാൽ കുരൂർ തോട്ടിൽ വെള്ളം ഉയർന്ന് 20 ഓളം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയിരുന്നു

സാധാരണ നിലയിൽ കാലവർഷം തുടങ്ങുന്നതിനു മുൻപേ തടയണ പൊളിച്ചു നീക്കുന്നതാണ്. 2018 ൽ തടയണ മാറ്റാൻ മുൻസിപ്പാലിറ്റി മറന്നുപോകുകയും, വെള്ളപൊക്കം വന്നപ്പോൾ പെട്ടന്ന് വെള്ളം കയറി കച്ചവടക്കാർക്ക് സാധന സാമഗ്രികൾ മാറ്റുവാൻ സമയം കിട്ടിയില്ല. വ്യാപാരികൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടായി,ഈ വർഷം ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അതിശക്തമായ മഴ പെയ്യുകയും തടയണ നിറയുകയും ചെയ്തു. ഇതിനെ തുടർന്നാണ് വ്യാപാരികൾ സംഘടിച്ചെത്തി തടയണ നീക്കത്തിന് മുൻകൈ എടുത്തത്.

You May Also Like

ACCIDENT

കോതമംഗലം: പരീക്കണ്ണിയിൽ ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടിമറിഞ്ഞ് ആസ്സാം സ്വദേശി ലദ്രുസ് (24) എന്നയാൾക്ക് പരിക്കേറ്റു കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ ഗ്രാനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത് അഗ്നിരക്ഷാ സേനയുടെ...

CRIME

കോതമംഗലം: മാതിരപ്പിള്ളിയിൽ യുവാവിനെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി  മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം  സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായ മുന്നൂറോളം പേര്‍ക്ക് അര്‍ഹമായ ചികിത്സാ ചെലവ് നല്‍കണമെന്ന് ആവിശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ.ആരോഗ്യവകുപ്പും, പഞ്ചായത്തും, സംയുക്തമായി നടത്തിയ...

NEWS

കോതമംഗലം: വിദേശ വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ മികച്ച സേവന പാരമ്പര്യമുളള മധ്യകേരളത്തിലെ പ്രധാന സ്ഥാപനമാണ് കോതമംഗലം ഗ്ലോബൽ എഡു നടന്ന സെമിനാറിൽ നിരവധി വിദ്യാഭ്യാസ വിദക്ത്തരും വിദ്യാർത്ഥികളും പങ്കെടുത്തു. ഏറ്റവും കൂടുതൽ...