കോതമംഗലം: എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായി മുളവൂര്‍ സ്വദേശി യുവാവ് എക്‌സൈസ് പിടിയില്‍. മുളവൂര്‍ കളരിക്കല്‍ ഹാരിസ് കെ.ഇ (35) ആണ് കോതമംഗലം എക്സൈസിന്റെ പിടിയിലായത്. കോതമംഗലം കറുകടം അമ്പലംപടി ഭാഗത്തുനിന്നുമാണ് എക്‌സൈസ് സംഘം പ്രതിയെ പിടികൂടിയത്. 2.56 ഗ്രാം എംഡിഎംഎയും, 5 ഗ്രാം ഹാഷിഷ് ഓയിലും, 3.98 ഗ്രാം കഞ്ചാവും പ്രതിയില്‍ നിന്ന് എക്സൈസ് കണ്ടെടുത്തു. കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസ് പ്രീവന്റിവ് ഓഫീസര്‍ ലിബു പിബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റസാക്ക്, സോബിന്‍ ജോസ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ റെന്‍സി എന്നിവരാണ് അന്വേഷണസംഘത്തുലുള്ളത്.
