NEWS
ജനം വിധിയെഴുതുന്നു; കോവിഡ് മുൻകരുതലിനൊപ്പം കോതമംഗലം പോളിംങ് ബൂത്തിലേക്ക്, വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കയ്യില്‍ കരുതാം.

കോതമംഗലം : രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഇതിൽ അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കാണ്. പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു മുൻപ് വോട്ടറുടെ ശരീര താപനില തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിക്കും. നിശ്ചിത പരിധിയിലും കൂടുതലെങ്കിൽ അൽപ സമയം കാത്തുനിർത്തിയ ശേഷം 2 തവണ കൂടി പരിശോധിക്കും. ഈ പരിശോധനയിലും താപനില കൂടുതലാണെങ്കിൽ ടോക്കൺ നൽകി മടക്കി അയയ്ക്കും. അവസാന മണിക്കൂറിൽ എത്തി ഈ ടോക്കൺ കാണിച്ചു വോട്ടു ചെയ്യാം. തപാൽ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്ക് ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല. മാസ്ക് ധരിക്കുക, സാനിറ്റൈസർ കൈയ്യിൽ കരുതുക. കോവിഡിനെ പ്രതിരോധിക്കുക. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുക.
കള്ളവോട്ട് തടയുന്നതിനും ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 61 പ്രകാരം യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം ഉറപ്പ് വരുത്തുന്നതിനുമായി കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അിറയിച്ചു. വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നോ വോട്ട് ചെയ്യുന്നതിനായി പോളിങ് സ്റ്റേഷനില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.
വോട്ടര്‍ ഐ.ഡി കാര്‍ഡിലെ ചെറിയ ക്ലറിക്കല്‍ പിശകുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവ വോട്ട് ചെയ്യുന്നതിന് തടസമാകില്ല. മറ്റൊരു നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ നല്‍കിയ വോട്ടര്‍ ഐഡിയാണെങ്കിലും വോട്ടര്‍ ഹാജരാകുന്ന ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിലെ വോട്ടര്‍ പട്ടികയില്‍ ആ വോട്ടറുടെ പേര് കണ്ടെത്തിയാല്‍ തിരിച്ചറിയുന്നതിനായി അത്തരം തിരിച്ചറിയല്‍ രേഖ സ്വീകരിക്കുന്നതാണ്. അതേസമയം ഈ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോയില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.
കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍
ആധാര്‍ കാര്‍ഡ്, എം.എന്‍.ആര്‍.ഇ.ജി.എ (തൊഴിലുറപ്പ് പദ്ധതി)യിലെ തൊഴില്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് – പോസ്റ്റോഫീസ് പാസ്ബുക്കുകള്‍, കേന്ദ്ര – തൊഴില്‍ മന്ത്രാലയം പുറത്തിറക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ് പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, എം.പി, എം.എല്‍.എ, എം.എല്‍.സി (മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍സ്) എന്നിവരുടെ ഔദ്യോഗിക രേഖ എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. അതേസമയം പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയല്‍ രേഖയായി നിര്‍ബന്ധമായും അസ്സല്‍ പാസ്പോര്‍ട്ട് കരുതണം.
കോതമംഗലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറം നമ്പർ 69 കോതമംഗലം സെന്റ് ജോർജ് ബുത്തിൽ വോട്ട് രേഖപ്പെടുത്തും. എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ 114 – ാം നമ്പർ ബൂത്ത് കോഴിപ്പിള്ളി ഗവ. എൽ പി സ്കൂളിൽ വോട്ട് ചെയ്യും, എൻ ഡി എ സ്ഥാനാർത്ഥി ഷെൻ കെ കൃഷ്ണൻ മുവാറ്റുപുഴ റാക്കാട് L P സ്കൂൾ വോട്ട് രേഖപ്പെടുത്തും.
CRIME
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കോതമംഗലം: ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഓടക്കാലി പുതുപ്പേലിപ്പാടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് ഇയാൾ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത് .അരവിന്ദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം