Connect with us

Hi, what are you looking for?

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് തയ്യാറായി : ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം : പുതിയ അക്കാദമിക വർഷത്തിൽ നാളെ (01/06/2020) ആരംഭിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിന് കോതമംഗലത്തെ വിദ്യാലയങ്ങൾ തയ്യാറായതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ 69 പ്രൈമറി വിദ്യാലയങ്ങളും,29 ഹൈസ്കൂളുകളും,5 ഏകാധ്യാപക വിദ്യാലയങ്ങളും, ഒന്നുമുതൽ 12 വരെ (11ാം ക്ലാസ്സ് ഒഴികെ)ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നതിന് ക്രമീകരണങ്ങൾ പൂർത്തീകരിച്ചു. ഒരാഴ്ച മുമ്പ് തന്നെ
അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ റിസോഴ്സ് ഗ്രൂപ്പുകൾ ചേർന്ന് ഓരോ ക്ലാസിലെയും കുട്ടികളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നു.

അക്കാദമിക വർഷം ആരംഭിക്കുന്ന നാളെ (01/06/2020)കൈറ്റിൻ്റെ നേതൃത്വത്തിൽ വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ നൽകുന്നതിന് ടൈംടേബിൾ നൽകി.ഓൺലൈൻ ക്ലാസ്സ് സംബന്ധിച്ച് രക്ഷകർത്താക്കൾക്ക് ആവശ്യമായ ഗൈഡൻസ് ഇതിനകം നൽകിയിട്ടുണ്ട്. അതോടൊപ്പം കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിന് ആവശ്യമായ ക്രമീകരണവും,അതാത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നതിനും ആസൂത്രണം ചെയ്തിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട സമയത്ത് ഓൺ ലൈൻ ക്ലാസിൽ ഹാജരാകാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും ക്ലാസ് നൽകുന്നതിന് ആവശ്യമായ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...