കോതമംഗലം: അനാഥാലയ നിർമാണത്തിൽ പങ്കുചേർന്ന് കോതമംഗലത്തുകാരായ ദുബായിലെ പ്രവാസി കൂട്ടായ്മയായ ദുബായ് മർഹബ ലയൺസ് ക്ലബ്. ക്ലബിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോതമംഗലം സെൻ്റ് ജോൺസ് മിഷൻസ് ധ്യാനകേന്ദ്രത്തിൻ്റെ തെന്നത്തൂർചിൽഡ്രൻസ് ഹോമിന് ബിൽഡിംഗിൻ്റെ ഒരു ബ്ലോക്ക് നിർമ്മിച്ച് നൽകുന്നത്.
ദുബായ് മർഹബ ലയൺസ് ക്ലബ് പ്രസിഡൻ്റ് ബിനോയ് പൗലോസ് സെൻ്റ് ജോൺസ് മിഷൻ ഡയറക്ടർ ജോണി തോളേലിക്ക് ബിൽഡിംഗ് നിർമാണ തുകയുടെ ചെക്ക് കൈമാറി. ചടങ്ങിൽ ദുബായ് മർഹബ ലയൺസ് ക്ലബ് ഭാരവാഹികളായ സാജു സ്കറിയ, ജോൺസൻ ജോർജ് കോമയിൽ, ബിജീഷ് വർഗീസ്, ജിനി ബിജിഷ്, മാർസോ മർക്കോസ്, മനോജ് എന്നിവർ സംബന്ധിച്ചു.
പ്രകൃതിദുരന്തത്തെ തുടർന്ന്ഇടുക്കി മരിയാപുരത്ത് പ്രവർത്തിച്ചു വന്നിരുന്ന ചിൽഡ്രൻസ് ഹോം 40 കുട്ടികളുമായാണ് കഴിഞ്ഞ ഒക്ടോബറിൽ തെന്നത്തൂരിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ സൗരക്ഷണം ലഭിക്കാത്തവരും അനാഥരുമായ കുട്ടികളെയാണ് സർക്കാർ നിർദ്ദേശപ്രകാരം ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.